
അന്ന് പ്രളയം സ്റ്റാർ എന്ന ചീത്ത പേര് ഇന്ന് റിയൽ സ്റ്റാർ.!! 2018 വിജയ തിളക്കത്തിൽ ടോവിനോ തോമസും ജൂഡ് ആന്റണിയും; കാലിടറി സൂപ്പർ ഹിറ്റുകൾ.!? | 2018 Movie Success Celebration Malayalam
2018 Movie Success Celebration Malayalam : 2018 ൽ കേരളത്തെ നടുക്കിയ ആ മഹാ പ്രളയത്തെ ഇന്നും മലയാളികൾ മറക്കാൻ ഇടയില്ല. ആ പ്രളയത്തിൽ കേരളീയർ ഒന്നിച്ച് കൈകോർത്തു നിന്നു. അവർ ഒറ്റക്കെട്ടായി പൊരുതി. ചെറുത്തുനിന്നു. ആ പേമാരിയിൽ ദുരിതമനുഭവിക്കേണ്ടി വന്നവർ ഇന്നുമുണ്ട് നമുക്കിടയിൽ. ദുരന്തത്തിന്റെ സ്മാരകമായി ജീവിക്കുന്നവർ. ആ ദുരന്ത പ്രളയത്തെ കുറിച്ചുള്ള ഒരു ചിത്രം പ്രേക്ഷകർക്കു മുമ്പിൽ എത്തിയപ്പോൾ അത് കേരളത്തിലെ തന്നെ വലിയ വിജയമായി മാറുകയായിരുന്നു.
പ്രളയത്തിന് പകരം ഒരു വലിയ സെറ്റ് ഇട്ട് യഥാർത്ഥ പ്രളയത്തെ ജൂഡ് ആന്റണി വീണ്ടും തീയറ്ററിൽ സൃഷ്ടിച്ചു. ഫീൽ ഗുഡ് സിനിമകളിലൂടെ പ്രേക്ഷകരെ അതുവരെ കയ്യിലെടുത്ത ജൂഡ് ആന്റണിയുടെ ഒരു ഒന്നൊന്നര മാസ്സ് സിനിമയാണ് 2018. ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തത് ടോവിനോ തോമസ് ആണ്. ടോവിനോയുടെ അഭിനയവും ചിത്രത്തിൽ എടുത്തുപറയേണ്ടത് തന്നെ. സിനിമയിൽ അഭിനയിച്ച ഓരോ താരങ്ങളും ഒന്നിനൊന്ന മികച്ച പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. ഈ സിനിമയ്ക്ക് വേണ്ടി രാവും പകലും ഇല്ലാതെ അഹോരാത്രം കഷ്ടപ്പെട്ടവരുടെ വിജയമാണ് 2018.

സിനിമ തീയേറ്ററിൽ ആദ്യ പ്രദർശനം കഴിഞ്ഞ് അന്നുതന്നെ വിജയിച്ചതായി പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. അന്ന് തന്നെ വിജയാഘോഷവും തുടങ്ങിയിരുന്നു. ഇപ്പോഴിതാ 2018ലെ മറ്റൊരു വിജയാഘോഷമാണ് ടോവിനോ തന്റെ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ മുഴുവൻ ഈ സെലിബ്രേഷനുവേണ്ടി എത്തിയിട്ടുണ്ട്. ഓരോരുത്തർക്കും അർഹിക്കുന്ന പരിഗണന നൽകികൊണ്ടുള്ള ചിത്രം അതിന്റെ വിജയാഘോഷത്തിലും ആരെയും മറക്കുന്നില്ല.
സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്നതും ഒപ്പം എല്ലാവർക്കും പങ്കിട്ടു കൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സിനിമയുടെ സംവിധായകൻ ജൂഡ് ആന്റണി തന്നെയാണ് ഓരോരുത്തർക്കും കേക്ക് നൽകുന്നത്. ഈ ദൃശ്യങ്ങൾക്ക് താഴെ നിരവധിപേർ തങ്ങളുടെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ കമന്റുകളും 2018ലെ പ്രളയത്തെ ഓർമിപ്പിക്കുന്നതും, തിയേറ്ററിൽ ഉണ്ടായ ആ ദൃശ്യ വിസ്മയത്തെക്കുറിച്ചും ആണ്. മലയാള സിനിമ വീണ്ടും തിരിച്ചു വന്നു എന്ന രീതിയിലും പ്രേക്ഷകർ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.