ലൂസിഫർ എന്ന വൻമരം വീണു.!! 2018 കുത്തൊഴുക്കിൽ അടിതെറ്റി പുലിമുരുകനും.!? തിയേറ്ററുകളിൽ ജന പ്രളയം; ബോക്സ് ഓഫീസ് വേട്ട അവസാനിക്കുന്നില്ല.!! | 2018 Movie Cross 100 Cr Malayalam
2018 Movie Cross 100 Cr Malayalam : ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ വലിയ ഒരു താരനിര വേഷമിട്ട ‘2018’ എന്ന ചിത്രം മലയാളത്തിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ ചിത്രമായി മാറി. 2018-ൽ കേരളം നേരിട്ട വലിയ പ്രകൃതി ദുരന്തമായ പ്രളയത്തിന്റെ ദൃശ്യാവിഷ്കാരമായ ഈ ചിത്രം ജൂഡ് ആന്റണി ജോസഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
തിയേറ്ററുകളിൽ മെയ് 5-ന് എത്തിയ ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം കമ്പനി, പികെ പ്രൈം പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, ആന്റോ ജോസഫ്, സികെ പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് ബോക്സ് ഓഫീസിൽ 100 കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുന്ന ‘2018’, ഈ നേട്ടത്തിൽ എത്തിയപ്പോൾ ഒരു റെക്കോർഡ് കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതായത് ഏറ്റവും വേഗത്തിൽ 100 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് ‘2018’. നേരത്തെ, മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങൾ ആണ് മലയാളത്തിൽ നിന്ന് 100 കോടി കളക്ഷൻ നേടിയിട്ടുള്ളത്. പുലിമുരുകൻ 36 ദിവസങ്ങൾ കൊണ്ട് 100 കോടി കളക്ഷൻ നേടിയപ്പോൾ, 12 ദിവസങ്ങൾ കൊണ്ടാണ് ലൂസിഫർ 100 കോടി കളക്ഷൻ പൂർത്തീകരിച്ചത്.
എന്നാൽ, ഇപ്പോൾ വെറും 11 ദിവസങ്ങൾ കൊണ്ടാണ് ‘2018’ എന്ന ചിത്രം 100 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരിക്കുന്നത്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനാൽ തന്നെ, ഇത് ബോക്സ് ഓഫീസിൽ ഇനിയും കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ലാൽ, നരൈൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, തൻവി രാം തുടങ്ങി വലിയ ഒരു താരനിര വേഷമിട്ട ഈ ചിത്രത്തിന്റെ മേക്കിങ് ആണ് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നത്. അഖിൽ ജോർജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
100 Cr in 10 Days.
— Christopher Kanagaraj (@Chrissuccess) May 16, 2023
Blockbuster #2018Movie pic.twitter.com/jYudkzVVIm