18.5 ലക്ഷത്തിന് 1150 സ്ക്വയർ ഫീറ്റ് മൂന്ന് ബെഡ്‌റൂം വീട് മതിയോ!? പഴമയും പുതുമയും കോർത്തിണക്കി അതി മനോഹര ഭവനം… | 18.5 Lakh 1150 SQFT 3 BHK Home Tour Malayalam

18.5 Lakh 1150 SQFT 3 BHK Home Tour Malayalam : ചിലവ് ചുരുക്കി അതേസമയം കാഴ്ചയിൽ ഭംഗി നൽകുന്ന രീതിയിലാണ് ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ ഒരു മുറ്റവും അവിടെ നിന്നും പ്രവേക്ഷിക്കുന്ന ഭാഗത്ത് ഒരു സിറ്റൗട്ടും നൽകിയിരിക്കുന്നു. സിറ്റൗട്ടിലെ തൂണുകൾ വുഡൻ ഫിനിഷിംഗിലുള്ള ടൈൽ ഉപയോഗിച്ചത് കാഴ്ചയിൽ കൂടുതൽ ഭംഗി നൽകുന്നു. പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഓപ്പോസിറ്റ് ഡയറക്ഷനിൽ ആയി രണ്ട് സോഫകൾ നൽകിയിട്ടുണ്ട്. ഇവിടെത്തന്നെയാണ് ടിവി യൂണിറ്റും സജ്ജീകരിച്ചിട്ടുള്ളത്.

ലിവിങ് ഏരിയയിൽ നിന്നും തന്നെയാണ് 3 ബെഡ്റൂമുകളിലേക്കും പ്രവേശിക്കാൻ സാധിക്കുക. ഇതിൽ രണ്ട് ബെഡ്റൂമുകൾ അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് ഒരുക്കിയിട്ടുള്ളത്. മാത്രമല്ല നല്ല രീതിയിൽ വെളിച്ചവും, വായു സഞ്ചാരവും ലഭിക്കുന്നതിനായി രണ്ട് ജനാലകളും ഇവിടെ നൽകിയിട്ടുണ്ട്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടില്ല എങ്കിലും മൂന്നാമത്തെ ബെഡ്റൂമും അത്യാവശ്യം നല്ല വിശാലത നൽകിക്കൊണ്ട് തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്.

ഡൈനിങ് ഏരിയയിൽ നൽകിയിട്ടുള്ള വുഡൻ ജിപ്സം സീലിംഗ് വർക്കും, സൈഡിലായി നൽകിയിട്ടുള്ള ഷോ വാളും ഈയൊരു ഭാഗത്തിന്റെ ഭംഗി എടുത്തു കാണിക്കുന്നു. ആറുപേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയയിൽ ചെയറുകളും, ടേബിളും സെറ്റ് ചെയ്തിട്ടുള്ളത്. ഇവിടെ നിന്നും ഓപ്പൺ കിച്ചൻ രീതിയിലാണ് അടുക്കള നൽകിയിട്ടുള്ളത്. അടുക്കളയിലും വുഡൻ ഫിനിഷിംഗിലുള്ള ഫ്ലോറിങ് ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

ആവശ്യത്തിന് വാർഡ്രോബുകളും അടുക്കളയിൽ സ്റ്റോറേജിനായി നൽകിയിട്ടുണ്ട്. അടുക്കളയിൽ നിന്നും പുറത്തോട്ട് ഇറങ്ങുമ്പോൾ ഒരു ഓപ്പൺ സ്പേസും അതോടൊപ്പം കോമൺ ബാത്റൂമും നൽകിയിരിക്കുന്നു. അതോട് ചേർന്ന് തന്നെ ഒരു സ്റ്റെയർകേസ് നൽകി മുകളിൽ ഓപ്പൺ ടെറസ് രീതിയാണ് നൽകിയിട്ടുള്ളത്. ജി ഐ പൈപ്പിൽ ട്രസ്സ് വർക്ക് ചെയ്ത് ഓട് പാകി മനോഹരമായി നിർമിച്ചിട്ടുള്ള ഈ ഒരു വീടിന് 18.5 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്.

Rate this post