
ഇതാണ് ആ ബഡ്ജെറ്റ് ഫ്രണ്ട്‌ലി വീട്; 15 ലക്ഷത്തിന് ഒരു 4 ബെഡ്‌റൂം അടിപൊളി വീടും പ്ലനും; സാധാരണക്കാരന്റെ സ്വപ്നം പോലത്തെ വീട്… | 15 Lakh 960 SQFT 4 BHK Home Tour Malayalam
Beautiful Low Budget Home Tour Malayalam : ഏവരുടെയും സ്വപ്നതുല്യമായ വീടുകളിൽ ഇത് സാധാരണക്കാരന് ഏറ്റവും അനുയോജ്യമായ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടാണ്. 960 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട് നാല് ബെഡ്റൂമുകളാൽ സമ്പന്നമാണ്. 15 ലക്ഷം രൂപ കൊണ്ട് എല്ലാ വർക്കുകളും പൂർത്തീകരിച്ചിരിക്കുന്നു ഈ വീട് സാധാരണക്കാരായ ജനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ്.
ഇവിടെ എടുത്തു പറയാനുള്ള പ്രത്യേകത എന്തെന്നാൽ അത്യാവശ്യം വലിപ്പമുള്ള നാല് ബെഡ് റൂമുകൾ 15 ലക്ഷം രൂപയ്ക്കും 960 സ്ക്വയർ ഫീറ്റ്ലും ഒറ്റ നിലയിൽ ആയി ക്രമീകരിച്ചു എന്നതാണ്. വളരെ ഒതുങ്ങിയ സിറ്റൗട്ട് ഒരുവശം മരത്തിന്റെ പാളികൾ പോളിഷ് ചെയ്തും മറുവശം വാൾ ടൈലുകളാലും മനോഹരമാക്കിയിട്ടുണ്ട്.

സിറ്റൗട്ടിൽ നിന്നും നേരെ കിടക്കുമ്പോൾ സബ് സ്റ്റേഷനുകൾ ഇല്ലാത്ത ലിവിങ് റൂമും ഡൈനിങ് റൂമും ഒന്നു ചേരുന്ന സ്ഥലത്തേക്കാണ്. ലിവിങ് റൂമിൽ തെറ്റ് ചെയ്തിരിക്കുന്ന സോഫയ്ക്ക് അടുത്ത് തന്നെയാണ് ഡൈനിങ് ടേബിളും ക്രമീകരിച്ചിരിക്കുന്നത്. ഒരു സൈഡിൽ വാൾ സ്റ്റിക്കർ ഒട്ടിച്ചു മനോഹരമാക്കിയിട്ടുണ്ട്. ഫ്ലോറിൽ മറുപടിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബെഡ്റൂമുകൾ എല്ലാം തന്നെ അത്യാവശ്യം വലിപ്പമുള്ളതാണ് അതിൽ രണ്ടെണ്ണം ബാത്റൂം അറ്റാച്ടും കൂടിയാണ്.
എല്ലാ സൗകര്യങ്ങളോടു കൂടിയ ആവശ്യത്തിനു വലിപ്പമുള്ള ഒറ്റ കിച്ചൺ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. ചിമ്മിനി യോട് ചേർന്ന് വിറകടുപ്പ് സെറ്റും ചെയ്തിട്ടുണ്ട്. കിച്ചണിന്റെ സൈഡിലും മുകളിലുമായി അലൂമിനിയം ഫാബ്രിക്കേഷൻ വർക്കുകൾ ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. അടുക്കളയുടെ കൗണ്ടർ ടോപ്പിൽ ഗ്രാനൈറ്റും ഫ്ലോറിൽ ടൈൽസും ആണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് ഇണങ്ങിയ ഈ വീടിന്റെ മറ്റ് പ്രത്യേകതകൾ വീഡിയോയിൽ കാണാം.