ബഡ്‌ജറ് വീട് എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്!! ഒറ്റനിലയിൽ 3 ബെഡ്‌റൂം വീടിൻറെ കിടിലൻ പ്ലാൻ… | 1300 sqft 3 BHK Home Tour Malayalam

1300 sqft 3 BHK Home Tour : “ആരുടെയും മനം കവരും ഈ ഒറ്റനില വീട്.. 1300 sqft ൽ 3 ബെഡ്‌റൂം വീടിൻറെ പ്ലാൻ” വീട് എന്നത് ഏതൊരാളുടെയും ജീവിതാഭിലാഷമാണ് എന്ന് തന്നെ പറയാം. സ്വന്തമായി അധ്വാനിച്ച പണത്തിൽ നിർമിച്ച മനോഹരമായ ഒരു വീട് ആരാണ് ആഗ്രഹിക്കത്തുള്ളത് അല്ലെ..

പക്ഷെ സാധാരണക്കാരന് ഒരു വീട് എന്നത് സ്വപ്നം തന്നെയാണ്. നമ്മൾ ദിവസേന കാണുന്ന ഓരോ വീടുകളിൽ നിന്നും വ്യത്യസ്തമായ രൂപകല്പനയോട് കൂടിയ എന്നാൽ മനോഹരമായ വീട് നിര്മിക്കുവാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. സാദാരണക്കാരുടെ ബഡ്‌ജറ്റിനൊതുങ്ങിയ മനോഹരമായ ഒരു വീടിന്റെ പ്ലാനും 3D ഇലവഷനും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. 1300 sqft ൽ 3 ബെഡ്‌റൂമിലുള്ള ഈ വീട് ഒറ്റ നിലയിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

മൂന്നു ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ടോയ്‌ലറ്റ് സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മനോഹരമായ കബോർഡ് വർക്കിനുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു. ലിവിങ് റൂമിൽ നിന്നും നേരിട്ട് കാണുന്ന രീതിയിൽ അല്ലാത്ത രീതിയിൽ ബെഡ്റൂമുകൾ ഒരുക്കിയത്. ലിവിങ് റൂം കൂടാതെ കൂടുതൽ സൗകര്യത്തിനായി ഡൈനിങ്ങ് ഏരിയ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വീടിന് ഏറെ അനുയോജ്യമായ രീതിയിലുള്ള ഓപ്പൺ ടൈപ് കിച്ചൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കൂടുതൽ സൗകര്യത്തിനായി സ്റ്റോർ റൂം കൂടാതെ വർക്ക് ഏരിയയും ഉൾപ്പെടുത്തിയിരിക്കുന്നു. വർക്ക് ഏരിയയിൽ പുകയില്ലാത്ത അടുപ്പ് താല്പര്യമെങ്കിൽ സെറ്റ് ചെയ്യാം. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ… Video Credit : Planners Group

Rate this post