മൂന്ന് സെന്റിൽ സ്വപ്‌ന സാക്ഷാത്കാരം.!! ഇതിലും കുറഞ്ഞ ചിലവിൽ ഒരു വീട് സ്വപ്നങ്ങളിൽ മാത്രം.!? | 12 Lakh 775 SQFT 2 BHK Home Tour Malayalam

775 SQFT Home Tour Malayalam : വെറും മൂന്ന് സെന്ററിൽ 775 ചതുരശ്ര അടിയിൽ നിർമ്മിച്ച അതിമനോഹരമായ വീടിനെ നമ്മൾക്ക് പരിചയപ്പെടാം. ഏകദേശം 12 ലക്ഷം രൂപയുടെ വീടിനു ആകെ ചിലവ് വന്നിരിക്കുന്നത്. വീട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന മുഴുവൻ മെറ്റീരിയലുകളും നല്ല ക്വാളിറ്റി ഉള്ളവയാണ്. വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറാൻ വേണ്ടി പടികൾ നൽകിട്ടുണ്ട്. ഈ പടികളിൽ തടി ടച്ചുള്ള ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫ്ലോറിൻ ചെയ്തിരിക്കുന്നത് 2*4 വെള്ള ടൈൽസാണ്. ഒരു ജനാലും ഇരിക്കാനുള്ള സംവിധാനവും സിറ്റ് ഔട്ടിൽ നൽകിട്ടുണ്ട്. മഹാഗണി തടിയിൽ ചെയ്ത രണ്ട് വാതിലാണ് പ്രധാന പ്രവേശന വാതിലിൽ നൽകിട്ടുള്ളത്. ഉള്ളിലേക്ക് പോവുമ്പോൾ ലിവിങ് അതിനൊടപ്പം ഡൈനിങ് ഹാളുമാണ് നൽകിട്ടുള്ളത്. ആര് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഹാളാണ് ഇവിടെ നൽകിട്ടുള്ളത്.

ഡൈനിങ് ഹാളിന്റെ കോർണറിൽ തന്നെ വാഷിംഗ്‌ ഏരിയയും വന്നിട്ടുണ്ട്. ഈ വീട്ടിൽ രണ്ട് കിടപ്പ് മുറികളാണ് നൽകിട്ടുള്ളത്. അതിൽ ഒരെണം അറ്റാച്ഡ് ബാത്രൂമാണ്. കൂടാതെ സ്റ്റയറിന്റെ താഴെ ഭാഗത്താണ് കോമൺ ബാത്രൂം വന്നിട്ടുള്ളത്. ആദ്യ കിടപ്പ് മുറി പരിശോധിക്കുകയാണെങ്കിൽ അത്യാവശ്യം വലിയ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നല്ല ഡിസൈൻസാണ് ഇവിടെയുള്ള മുറികളിൽ നൽകിരിക്കുന്നത്. കൂടാതെ അത്യാവശ്യം ജനാലുകളും കാണാൻ സാധിക്കും.

മറ്റ് കിടപ്പ് മുറി പരിശോധിക്കുകയാണെങ്കിലും അത്യാവശ്യം നല്ല സ്പേസാണ് ഇവിടെ വന്നിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം ആയതുകൊണ്ട് തന്നെ കൂടുതൽ സൗകര്യങ്ങൾ അടങ്ങിയ കിടപ്പ് മുറിയാണ്. ഇത്രേയും കുറഞ്ഞ ചിലവിൽ എന്നാൽ എല്ലാവിധ സൗകര്യങ്ങൾ അടങ്ങിയ കിടപ്പ് മുറിയാൻ ഒരുക്കി കൊടുത്തിരിക്കുന്നത്. നീളത്തിലുള്ള അടുക്കളയാണ് ഇവിടെ നൽകിരിക്കുന്നത്. വുഡൻ ടച്ച് വരുന്ന ടൈൽസാണ് ഫ്ലോറുകളിൽ വരുന്നത്. അത്യാവശ്യം സ്റ്റോറേജ് യൂണിറ്റുകളും ഇവിടെ കാണാം.

Rate this post