വിവാഹ ശേഷം ആദ്യത്തെ വിശേഷം.!! ജീവിതത്തിലെ പുതിയ സന്തോഷം ആഘോഷമാക്കി യമുന റാണി; ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! | Yamuna Rani Happy News

Yamuna Rani Happy News : സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് യമുന. താരത്തിന്റെ രണ്ടാം വിവാഹം വലിയ വാർത്തയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു. ആദ്യവിവാഹത്തിൽ ജനിച്ച രണ്ടു പെൺകുട്ടികളാണ് യമുനയുടെ വിവാഹം നടത്തിയത്. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനെയാണ് യമുന

വിവാഹം കഴിച്ചത്. മക്കൾ നിർബന്ധിച്ചതിനെ തുടർന്ന് രണ്ടാം വിവാഹത്തിന് ഒരുങ്ങി എന്നും അതിനുണ്ടായ സാഹചര്യം എന്താണെന്ന് ഒക്കെ മുൻപ് യമുന തന്നെ തുറന്നു പറഞ്ഞിരുന്നു. തന്റെ ആദ്യ വിവാഹം വേർപെട്ടപ്പോൾ മക്കൾ രണ്ടാം വിവാഹത്തിന് നിർബന്ധിച്ചിരുന്നു. അമ്മ ഇനി ഒരു വിവാഹം കഴിക്കണമെന്നും കുറച്ചു കഴിഞ്ഞാൽ ജോലിയൊക്കെയായി ഞങ്ങൾ പുറത്തേക്ക് പോകുമ്പോൾ അമ്മ

തനിച്ചാകും എന്നുമായിരുന്നു അവർ പറഞ്ഞത്. അങ്ങനെ പറയുവാൻ അവർക്ക് ഒരു കാരണവുമുണ്ട് എനിക്ക് മക്കളല്ലാതെ മറ്റാരുമില്ല. ഒരു ഫാമിലി സപ്പോർട്ടും ഉണ്ടായിരുന്നില്ല. എല്ലാവരും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എൻറെ കയ്യിൽ പണം ഉണ്ടായിരുന്നപ്പോൾ. എനിക്ക് എല്ലാവരും ഉണ്ടായിരുന്നു. ഞാൻ എന്റെ കുടുംബത്തിന്റെ തന്നെ നട്ടെല്ലായിരുന്നു. എന്നാൽ കയ്യിലെ പണം എല്ലാം തീർന്നു കഴിഞ്ഞപ്പോൾ ഞാൻ

ആരുമല്ലാതെയായി. ഇത് ഇപ്പോഴും പറയുവാൻ എനിക്ക് യാതൊരു മടിയുമില്ല. മാത്രമല്ല എനിക്ക് രണ്ടു പെൺകുട്ടികളാണ് എന്നെ നോക്കിയാൽ മക്കൾ തലയിൽ ആകുമോ, ഒന്നുമില്ലാത്ത കാലത്ത് എന്നെ ഏറ്റെടുത്താൽ അവർക്ക് കൊടുത്തതെല്ലാം ഞാൻ തിരിച്ചു ചോദിക്കുമോ എന്നൊക്കെ ആയിരുന്നു കുടുംബത്തിലുള്ള ഓരോരുത്തരുടെയും ടെൻഷൻ. അപ്പോഴാണ് മക്കൾ രണ്ടാമതൊരു വിവാഹം കഴിക്കുവാൻ എന്നെ നിർബന്ധിച്ചത്. നന്നായി ആലോചിച്ച ശേഷമാണ് ഞാൻ അതിന് തയ്യാറായത്. ആദ്യത്തെ ആയാലും രണ്ടാമത്തെ ആയാലും നന്നായി ആലോചിച്ചു. ദേവേട്ടനെ കുറിച്ച് ഞാൻ നന്നായി മനസ്സിലാക്കിയ ശേഷമാണ് വിവാഹം കഴിക്കാൻ ഒരുങ്ങിയത്. ദേവേട്ടന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായി അനുഭവം എനിക്കുണ്ടായാൽ ഞാൻ മാത്രമല്ല എൻറെ മക്കളും അത് അനുഭവിക്കേണ്ടിവരും. അതുകൊണ്ടുതന്നെ വളരെ ആലോചിച്ച തീരുമാനമാണ് ഇതെന്നും താരം മുൻ പറഞ്ഞിരുന്നു. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് വിവാഹ വാർഷികത്തിന്റെ ചിത്രങ്ങളാണ്. ദേവനും യമുനയും ഒന്നിച്ച് റസ്റ്റോറന്റിൽ ഇരിക്കുന്ന ചിത്രവും ക്രിസ്മസ് ട്രീയുടെ അടുത്ത് നിൽക്കുന്ന ചിത്രവും ഒക്കെയാണ് യമുന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹാപ്പി ആനിവേഴ്സറി ടു അസ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.