കടൽ വെള്ളം ഉപ്പുരസം ആയതെങ്ങനെ?

കടൽ വെള്ളത്തിന് എങ്ങനെയാണു ഉപ്പുരസം വന്നത് എന്ന് നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും? കടലിൽ നിന്നാണ് ഉപ്പ് പ്രധാനമായും ശേഖരിക്കപ്പെടുന്നത്. എന്നാൽ കടലിൽ എങ്ങനെയാണ് ഉപ്പ് ഉണ്ടാകുന്നത് ? അങ്ങിനെയുള്ള പല സംശയങ്ങൾക്കും ഉത്തരം ഈ വീഡിയോ കണ്ടാൽ മനസിലാകും.

കരയിലെ പാറകളിൽ നിന്നാണ് സമുദ്രത്തിൽ ഉപ്പു വരുന്നത്. മഴ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സയ്ഡ് ആയി ചേർന്നു കാർബോണിക് ആസിഡ് ആയി മാറുന്നു.ഇത്തരത്തിൽ അമ്ല സ്വഭാവം ഉള്ള മഴവെള്ളം ഭൂമിയിലെ പറകളിലും കല്ലിലും വീണു അവയെ ദ്രവിപ്പിക്കുന്നു. പാറകൾ എന്നത് , സോഡിയം , പൊട്ടാസിയം, കാൽഷ്യം, ക്ലോറൈഡ് , സൾഫർ എന്നി ധാതു ലവണങ്ങളുടെ കലവറയാണ്. ഇത് പാറകളിൽ മറ്റും പതിക്കുമ്പോൾ അവയുടെ നശീകരണത്തിന് കാരണമാകുന്നു. ഈ പ്രക്രിയയിലൂടെ അയോണുകൾ അഥവാ വൈദ്യുത ചാർജുള്ള ആറ്റോമിക കണങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഈ അയോണുകൾ വെള്ളത്തിനൊപ്പം ഒലിച്ചു പോകുകയും അവസാനം സമുദ്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.

ഈ അയോണുകൾ ചിലതെല്ലാം സമുദ്രജീവികൾ ഉപയോഗപ്പെടുത്തുന്നു. ബാക്കിയുള്ളവ ദീർഘകാലത്തേക്ക് സമുദ്രത്തിൽ അവശേഷിക്കുന്നു. ഇങ്ങനെ അവശേഷിക്കുന്ന അയോണുകളിൽ സോഡിയം, ക്ലോറൈഡ് എന്നിവയാണ് കൂടുതലായി കാണപ്പെടുന്നത്. ഇവ തമ്മിലുള്ള രാസപ്രവർത്തനം മൂലം ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് നിർമ്മിക്കപ്പെടുന്നു.

ബാഷ്പീകരണ പ്രക്രിയയിലൂടെയാണ് നമ്മുടെ ഉപയോഗത്തിന് ആവശ്യമായ ഉപ്പ് നിർമ്മിച്ചെടുക്കുന്നത്. കടലിൽ ജീർണിക്കുന്ന വസ്തുക്കളിൽ നിന്നാണ് ഉപ്പ് നിർമ്മിച്ച് എടുക്കുന്നത് എന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. സമുദ്രത്തിൽ ആവശ്യത്തിലധികം ഉപ്പ് നിർമ്മിക്കപ്പെടുന്നത് കൊണ്ട് നമുക്കത് സുലഭമായി ലഭിക്കുന്നു. പല തവണ നടക്കുന്ന ബാഷ്പീകരണ പ്രക്രിയ മൂലം ശുദ്ധമായ ഉപ്പ് നമുക്ക് ലഭിക്കുന്നു.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.