“അമ്മക്ക് കണ്ടൂടെ ഞാൻ എന്താ ചെയ്യുന്നതെന്ന്” വേണിമോൾ ചൂലുണ്ടാക്കുന്ന തിരക്കിലാ ആരും ശല്യം ചെയ്യല്ലേ. 😍😍

കുഞ്ഞുങ്ങളെ കാണാനും താലോലിക്കാനും താല്പര്യമില്ലാത്തവരായി ആരുമുണ്ടാവില്ല. ലോക്ക് ഡൗൺ കാലമായതുകൊണ്ട് തന്നെ സ്കൂളില്ലാതെ വീട്ടിലിരിക്കുകയാണ് കുട്ടികളെല്ലാവരും. അതുകൊണ്ട് രസകരമായ ഒരുപാട് വീഡിയോകളാണ് വൈറൽ ആയിരിക്കുന്നത്.

വേണിമോളുടെ പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ചൂലുണ്ടാക്കുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ഓലയിൽ നിന്ന് ഈർക്കിൽ ഇരിഞ്ഞെടുത്ത് ചൂലുണ്ടാക്കുകയാണ് കക്ഷി.

വേണിമോളെന്താ ചെയ്യുന്നത് എന്ന ചോദ്യത്തിന് ഞാൻ ചൂലുണ്ടാക്കുന്നത് അമ്മക്ക് കണ്ടൂടെ എന്നാണ് ഈ കൊച്ചുമിടുക്കി ചോദിക്കുന്നത്. ചൂലുണ്ടാക്കുന്ന വിധവും പറയുന്നുണ്ട്. കത്തി ഉപയോഗിച്ച് ശ്രദ്ധിച്ച് മുറിക്കണം ഇല്ലെങ്കിൽ കയ്യ് മുറിയും എന്ന ഉപദേശവും വേണിമോൾ തരുന്നുണ്ട്.

ഇതിനുമുന്പും ഒരുപാട് വീഡിയോയുമായി ഈ കൊച്ചു മിടുക്കി എത്തിയിട്ടുണ്ട്. പാട്ടുപാടുന്ന വീഡിയോയും മാസ്കിടാതെ വന്ന ചേച്ചിയെ ഉപദേശിക്കുന്ന വീഡിയോയും ഒരുപാട് ആളുകൾ ഏറ്റെടുത്തിരുന്നു. സായിടീച്ചറുടെ പൂച്ചക്കഥ പറഞ്ഞും ആളുകളെ രസിപ്പിച്ചിരുന്നു.