ഫിദ വരുണിന് ഇറ്റലിയിൽ സ്വപ്‌ന വിവാഹം.!! സായി പല്ലവി നായകൻ ഇനി ലാവണ്യക്ക് സ്വന്തം; വരുൺ തേജ് – ലാവണ്യ ത്രിപാടി വിവാഹ ചിത്രങ്ങൾ വൈറൽ.!! | Varun Tej Konidela Lavanya Tripathi Get Married

Varun Tej Konidela Lavanya Tripathi Get Married : തെലുങ്ക് സിനിമ ലോകത്തെ യുവതാരങ്ങളായ വരുൺ തേജും ലാവണ്യ ത്രിപാടിയും ഇറ്റലിയിലെ ടാസ്കാനിയയിൽ വെച്ച് വിവാഹിതരായി. ബുധനാഴ്ച ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹചിത്രം വരുൺ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്. പ്രണയ വിവാഹം ആയിരുന്നു താരങ്ങളുടേത്.201 7ൽ പുറത്തിറങ്ങിയ

മിസ്റ്റർ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആണ് ഇരുവരും കാണുന്നതും പരിചയപ്പെടുന്നതും.6 വർഷം നീണ്ട താരങ്ങളുടെ പ്രണയമാണ് ഇപ്പോൾ സാഫല്യത്തിൽ എത്തിയിരിക്കുന്നത്.ഈ വർഷം ജൂണിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹൈദരാബാദിൽ വെച്ച് നടന്ന വിവാഹ നിശ്ചയം ചടങ്ങിൽ പങ്കെടുത്തത്. വളരെ രഹസ്യമായി നടന്ന

ചടങ്ങിന്റെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞത് നിശ്ചയശേഷം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചപ്പോൾ മാത്രമാണ്.ചിരഞ്ജീവി, രാം ചരൺ, അല്ലു അർജുൻ, അല്ലു അരവിന്ദ്, സായി ധരം തേജ്,പഞ്ചാ വൈഷ്ണവ് തേജ് എന്നിങ്ങനെ ചുരുക്കം ചില താരങ്ങൾ ഇറ്റലിയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തു.ആന്ധ്രയിലെ മെഗാ ഫാമിലി എന്നറിയപ്പെടുന്ന കൊനിഡേlല കുടുംബംഗമാണ് വരുൺ

തേജ്.തെന്നിന്ത്യൻ സൂപ്പർ താരമായ ചിരഞ്ജീവിയുടെ സഹോദരനും തെലുങ്ക് സിനിമ ലോകത്തെ നിർമ്മാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനുമാണ് വരുൺ തേജ്.2014 ൽ പുറത്തിറങ്ങിയ മുകുന്ദ എന്ന ചിത്രത്തിലൂടെയാണ് വരുൺ തേജ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.പിന്നീട് 201 7ൽ പുറത്തിറങ്ങിയ കാഞ്ചേ എന്ന ചിത്രത്തിലൂടെ താരം കൂടുതൽ ശ്രദ്ധ നേടുകയുണ്ടായി.