രാജ കുടുംബത്തിൽ നിന്നും സംയുക്തക്ക് സ്നേഹ സമ്മാനം, താത്താതൈയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് താരസുന്ദരി; പാരമ്പര്യം മറക്കാത്ത താര കുടുംബം.!! | Urmila Unni Most Valuable Gift To Samyuktha Varma

Urmila Unni Most Valuable Gift To Samyuktha Varma : മലയാളത്തിന്റെ പ്രിയ നടി സംയുക്താവർമ്മയെയും ഊർമ്മിള ഉണ്ണിയേയും അറിയാത്ത മലയാളികൾ കുറവായിരിക്കും. ഒരു പതിറ്റാണ്ടിന്റെ കലാപാരമ്പര്യവും അഭിനയ പാരമ്പര്യവും ഉള്ള കുടുംബത്തിൽ നിന്ന് എത്തിയ താരങ്ങൾക്കൊക്കെ വലിയ സ്വീകാര്യതയും പിന്തുണയുമാണ് ആളുകളുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരുന്നത്.

വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് സംയുക്താ വർമ്മ വിട്ടു നിന്നപ്പോൾ സംയുക്ത സ്നേഹത്തോടെ താത്താതൈ എന്ന് വിളിക്കുന്ന ഊർമിള ഉണ്ണി അഭിനയരംഗത്ത് സജീവ സാന്നിധ്യമായി നിറഞ്ഞ നിന്നിരുന്നു. അഭിനയം പോലെ തന്നെ നൃത്തത്തിനും അതീവ താല്പര്യം കാത്തുസൂക്ഷിക്കുന്ന നായികമാരാണ് ഇവർ ഓരോരുത്തരും. ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തരയും നൃത്തത്തിലൂടെ തന്നെയാണ് ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

ചെറുപ്പത്തിലെ രസകരമായ മുഹൂർത്തങ്ങളും സ്കൂൾ പഠനകാലത്ത് ഉണ്ടായ വിശേഷങ്ങളും കുട്ടിക്കാലത്തെ സംയുക്തയുടെ കുറുമ്പുകളും ഊർമിള ഉണ്ണി മുൻപ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ താത്താത്തെ എന്ന് വിളിക്കുന്ന സംയുക്തയുടെ പ്രിയപ്പെട്ട ഊർമ്മിള സംയുക്തയ്ക്ക് നൽകിയ ചില സമ്മാനങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് കുറച്ച് വസ്ത്രങ്ങളും സോപ്പ്, ആഭരണങ്ങൾ, കാച്ചിയ എണ്ണ തുടങ്ങിയവയൊക്കെയാണ് ആ സമ്മാനപ്പൊതിയിൽ ഉള്ളത്. ഓരോന്നിലും ഓരോ കുറിപ്പ് വയ്ക്കുവാനും ഊർമ്മിള ഉണ്ണി മറന്നിട്ടില്ല.

ചില സമ്മാനങ്ങൾ നമുക്ക് എന്നും പ്രിയപ്പെട്ടതാണ്… ലവ് യു താത്താതൈ എന്ന ക്യാപ്ഷനോടെ ആണ് സംയുക്ത ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈ ബന്ധം എല്ലാകാലത്തും ഉണ്ടാകട്ടെ എന്ന് തന്നെയാണ് അധികവും ആളുകൾ പറയുന്നത്. നാടൻ സൗന്ദര്യവും അഴകൊത്ത മുടിയിഴകളും കേരളത്തനിമയും തന്നെയാണ് എന്നും സംയുക്ത എന്ന നടിയെ മലയാളികൾക്ക് പ്രിയങ്കരിയാക്കി നിർത്തിയിട്ടുള്ളത് അതിന് കൂടുതൽ മാറ്റുരയ്ക്കുന്നതാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പോസ്റ്റും. സിനിമ മേഖലയിൽ തന്നെ നിറഞ്ഞുനിൽക്കുന്ന ബിജുമേനോനുമായുള്ള പ്രണയ വിവാഹത്തോടെയാണ് സംയുക്ത അഭിനയരംഗത്ത് നിന്ന് വിട്ടു നിന്നത്.