പൊന്നുവിനെ പ്രസവത്തിന് കേറ്റി.!! അഞ്ചാമത്തെ കുഞ്ഞിനെ കത്ത് ഉപ്പും മുളകും കുടുംബം; പൊന്നു – ഷെബിൻ കടിഞ്ഞൂൽ കണ്മണി വരൻ നിമിഷങ്ങൾ മാത്രം.!!

Uppum Mulakum Lite Ponnu Delivery Soon :

ഇന്ന് യൂട്യൂബ് ചാനലുകളിലൂടെ മലയാളികൾക്ക് സുപരിചിതരായി മാറിയ നിരവധി താരങ്ങൾ ഉണ്ട്.ആ കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലിയെ പറ്റി. യൂട്യൂബ് പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട ബ്ലോഗർമാർ തന്നെയാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. ഇതിന്റെ കുടുംബനാഥനായ അനിൽകുമാറും സംഗീതയും നാലു മക്കളും അടങ്ങുന്ന ഫാമിലിയെ ഇരുകൈയും നീട്ടിയാണ് എല്ലാവരും സ്വീകരിച്ചത്. തങ്ങളുടെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്ന ഇവർ ആളുകളുടെ പ്രീതി വളരെ പെട്ടെന്ന് പിടിച്ചു പറ്റുകയും ചെയ്തു.

അനിൽകുമാറിന്റെയും സംഗീതയുടെയും മൂത്തമകളായ അഞ്ജന എന്ന പൊന്നുവിന്റെ വിവാഹ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വലിയതോതിൽ വാർത്തയായതിന് പിന്നാലെയാണ് ആളുകൾ ഇവരെ ശ്രദ്ധിച്ച് തുടങ്ങിയത്. ഷെബിൻ എന്ന അന്യമതസ്ഥനെ പ്രണയിക്കുകയും ഇരുവരും ഒളിച്ചോടി പ്രണയവിവാഹം നടത്തുകയും ചെയ്തതോടെയാണ് ഇവരെ പറ്റിയുള്ള വാർത്തകൾക്ക് സോഷ്യൽ മീഡിയയിൽ ചൂട് ഏറിയത് ഉപ്പും മുളകും ലൈറ്റ് ഫാമിലിയെ വളരെയധികം വിഷമിപ്പിച്ച ഈ സംഭവത്തിന് പിന്നാലെ പൊന്നുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട ഇവരുടെ മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പൊ ട്ടിത്തെ റി പ്രകടിപ്പിച്ചിരുന്നു. എന്നാൽ പൊന്നുവിന്റെയും ഷെബിന്റെയും ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് പിന്നീട് സംഭവിച്ചത്. പൊന്നുവിന്റെ കുടുംബം ഇവരെ സ്വീകരിക്കുകയും ഇപ്പോൾ പൊന്നുവും ഷെബിനും അച്ഛനും അമ്മയും ആകാൻ പോകുകയും ആണ്.

ഇതിൻറെ സന്തോഷവും അവർ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. ഉപ്പും മുളകും ഫാമിലി പൊന്നൂസ് ബ്ലോഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പൊന്നുവും ഷെബിനും തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ഒക്കെ ആളുകളിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുൻപാണ് ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചത്. സെലിബ്രിറ്റി മേക്കപ്പാർട്ടിസ്റ്റു കൂടിയായ പൊന്നു ഒമ്പതാം മാസം വരെയും മേക്കപ്പ് മേഖലയിൽ സജീവമായി ഇടപെടുന്നുണ്ടായിരുന്നു. ഇതിൻറെ വിശേഷങ്ങളൊക്കെ അടിക്കടി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവെച്ച ഇവർ പൊന്നു സീമന്തം ചടങ്ങ് വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.

എന്നാൽ ഇപ്പോൾ ഒമ്പതാം മാസം ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയിരിക്കുന്ന പൊന്നുവിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്നത്. ആശുപത്രി വേഷത്തിൽ നിൽക്കുന്ന പൊന്നുവിനെയും പൊന്നുവിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഷെബിന്റെയും ചിത്രം മിനിറ്റുകൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കപ്പെട്ടത്. വലിയ ഒരു വിഭാഗം വിമർശിക്കുകയും എന്നാൽ അതിനേക്കാൾ അധികം ആളുകൾ സ്നേഹിക്കുകയും ചെയ്യുന്ന ഫാമിലിയിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷമാണ് അധികവും ആളുകൾക്ക്. ഇപ്പോൾ പൊന്നുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞത് മുതൽ നിരവധി പേരാണ് കമന്റുകളും പ്രാർത്ഥനകളും ആയി രംഗത്തെത്തിയിരിക്കുന്നത്.