ഉപ്പും മുളകും വീട്ടിലെ ആദ്യത്തെ വിവാഹം; പൊന്നുവിന് ശേഷം കുഞ്ഞന്റെ വിശേഷങ്ങളുമായി ഉപ്പും മുളകും ലൈറ്റ്, കുഞ്ഞന്റെ ചെക്കനെ കാണിച്ച് താരകുടുംബം.!! | Uppum Mulakum Lite Nandana Anilkumar Wedding
Uppum Mulakum Lite Nandana Anilkumar Wedding : പൊന്നുവിന്റെ സഹോദരി കുഞ്ഞിന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് പൊന്നൂസ് വ്ലോഗ് ; പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഉപ്പും മുളകും ലൈറ്റ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അഞ്ജന. പൊന്നു എന്ന് പറഞ്ഞാലാണ് പ്രേക്ഷകർക്ക് അഞ്ജനയെ മനസ്സിലാക്കുന്നത്. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ വീഡിയോ ആണ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കും മുൻപിലേക്ക് എത്തിയിരുന്നത്.
എന്നാൽ അഞ്ജനയുടെ വിവാഹശേഷം ഇവരുടെ കുടുംബത്തിൽ ചില ആസ്വാരസ്യങ്ങൾ ഉണ്ടാവുകയും അതും പ്രേക്ഷകളിലേക്ക് എത്തുകയും ചെയ്തിരുന്നു. ഷെബിൻ എന്ന യുവാവിനെയാണ് അഞ്ജന വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടുപേർക്കും ഒരു കുഞ്ഞുമുണ്ട്. ഇരുവരും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നു. അഞ്ജുവിനും ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഇതിന്റെ പേര് പൊന്നൂസ് വ്ലോഗ് എന്നാണ്.
ഇപ്പോഴിതാ ഇവരുടെ പുതിയ വിശേഷങ്ങൾ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയയിലും നിറയുന്നത്. അഞ്ജുവിന്റെ അനിയത്തിയുടെ വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങൾ ആണ് ഇവ. കുഞ്ഞൻ എന്നാണ് അനിയത്തിയെ ഇവർ വിളിക്കുന്നത്. കുഞ്ഞന്റെ കല്യാണം ഉറപ്പിക്കൽ എന്നപേരിൽ പൊന്നുവിന്റെ ചാനലിലും, ഉപ്പും മുളകും ലൈറ്റ് ഫാമിലിയിലും വിവാഹ നിശ്ചയത്തിന്റെ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ ഉണരുന്നതും, മേക്കപ്പ് ചെയ്യുന്നതും, വിവാഹനിശ്ചയനായി പോകുന്നതും, വധു വരന്മാർ ഒന്നിച്ച് ഫോട്ടോ എടുക്കുന്നതും എല്ലാം ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി ആരാധകരാണ് ഇവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.
തങ്ങളുടെ എല്ലാ വിശേഷങ്ങളും ഈ ഒരു കുടുംബങ്ങളും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കാൻ മടിക്കാറില്ല. അതുകൊണ്ടുതന്നെ ഇവരുടെതായി പുറത്തുവരുന്ന വാർത്തകൾക്ക് സമൂഹം മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള റീച്ചാണ് ലഭിക്കാറുള്ളത്. പൊന്നുവിന്റെ അച്ഛന്റെ പേര് അനിൽ കുമാർ അമ്മ സംഗീത. ഇവർക്ക് നാലു മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകളാണ് പൊന്നു. അഞ്ജനയും ഷെബിനും വിവാഹശേഷം പുതിയൊരു യൂട്യൂബ് ചാനൽ മാത്രമല്ല ഇവർ വെബ് സീരീസിലൂടെ അഭിനയ ലോകത്തേക്കും ചുവട് വച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവയ്ക്കുന്ന കണ്ടുകൾ വളരെ പെട്ടെന്നാണ് ഷെയർ ചെയ്യപ്പെടാറുള്ളത്.