വിവാഹ ചടങ്ങുകൾ അവസാനിക്കുന്നില്ല; ആഡംബര വിവാഹത്തിന് ശേഷം ഗ്രാൻഡ് റിസപ്ഷനും, മുടിയന്റെ കല്യാണത്തിന് ആടിപ്പാടി ഉപ്പും മുളകും താരങ്ങളും ഒപ്പം ബിഗ്ഗ് ബോസ് കുടുംബവും.!! | Uppum Mulakum Come Bigg Boss Fame Rishi Kumar Aiswariya Wedding Reception
Uppum Mulakum Come Bigg Boss Fame Rishi Kumar Aiswariya Wedding Reception : പ്രേക്ഷകർ ഏറെ ആരാധനയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന വിവാഹമായിരുന്നു ഉപ്പും മുളകും ഫ്രെയിം താരം ഋഷിയുടേത്. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ഋഷിയുടെ പേര് മുടിയൻ എന്ന രീതിയിലേക്ക് മാറ്റിയെഴുതപ്പെട്ടത്.
പിന്നീട് ഇങ്ങോട്ട് എല്ലാവരുടെയും പ്രിയപ്പെട്ട മുടിയനായി മാറിയ ഋഷിക്ക് സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തുമടക്കം നിരവധി ആരാധകരാണ് ഉള്ളത്. തന്റെ കരിയർ തന്നെ മാറിമറിയാൻ കാരണം ഉപ്പും മുളകും എന്ന പരമ്പരയാണ് എന്ന് പലഘട്ടത്തിലും ഋഷി തുറന്നു പറഞ്ഞിട്ടും ഉണ്ട്. ബിഗ് ബോസ് എന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയപ്പോൾ ഋഷിയ്ക്ക് ആരാധകരുടെ എണ്ണം കൂടുകയാണ് ചെയ്തത്. ഋഷിയുടെ പ്രകടനങ്ങൾ ഒക്കെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടത് തന്നെയായിരുന്നു. ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായ ഋഷി തന്റെ വിശേഷങ്ങൾ ഓരോന്നും ആരാധകരിലേക്ക് നിരന്തരം എത്തിക്കുകയും ചെയ്തു.
ഇതിനിടയിൽ വളരെ അവിചാരിതമായാണ് താൻ ഒരു പെൺകുട്ടിയെ പ്രപ്പോസ് ചെയ്തു എന്ന വിവരവും അറിയിച്ച് ഋഷി രംഗത്തെത്തിയത്. തിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയുടെ മുഖം വ്യക്തമാക്കാത്ത ചിത്രത്തോടെയാണ് ഋഷി അവളെ പ്രൊപ്പോസ് ചെയ്തു എന്ന വിവരം ആളുകളിലേക്ക് എത്തിച്ചത്. അധികം വൈകാതെ പ്രണയിനിയുടെ പേരും മുഖവും വെളിപ്പെടുത്തും എന്ന് വ്യക്തമാക്കിയ ഋഷി ഡോക്ടർ അശ്വതിയെ വിവാഹം കഴിക്കാൻ പോകുന്ന വിവരം അധികം വൈകാതെ ആളുകളിലേക്ക് എത്തിച്ചു.
ബു ബു എന്ന് സ്നേഹത്തോടെ വിളിക്കുന്ന അശ്വതിയുമായുള്ള വിവാഹത്തിന്റെ സംഗീത്, ഹൽദി അടക്കമുള്ള എല്ലാ പരിപാടികളിലും ഉപ്പും മുളകും താരങ്ങളും എത്തിയിരുന്നു. ഇവരെ ഓരോരുത്തരെയും വീട്ടിലെത്തി വിവാഹം ക്ഷണിക്കുന്നതിന്റെ വിശേഷം ഋഷി തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മകന്റെ കല്യാണത്തിന് ആടിപ്പാടി നൃത്തം ചെയ്യുന്ന ബാലുവിനെയും അമ്മ നീലുവിനെയും വീഡിയോയിൽ കാണാൻ കഴിയും. ഒപ്പം ഉപ്പും മുളകിലെ ഋഷിയുടെ സഹതാരങ്ങളെയും വീഡിയോയിൽ കാണാം.