ടോവിനോ കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം.!! ഭാര്യ ലിദിയയെ ആശ്വസിപ്പിക്കാനാവാതെ താരം; ടൊവിനോ തോമസിന്റെ ഭാര്യാ പിതാവ് അന്തരിച്ചു.!! | Tovino Thomas Father in Law Passed Away

Tovino Thomas Father in Law Passed Away : മലയാള സിനിമാപ്രേമികളുടെ ഇഷ്ട നടനാണ് ടോവിനോ തോമസ്. മോഡലിംങ്ങിൽ നിന്ന് സിനിമയിലെത്തിയ താരം ഇപ്പോൾ മലയാള സിനിമയിലെ മുൻനിര യുവനടന്മാരിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ്. ‘പ്രഭുവിൻ്റെ മക്കൾ ‘ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ടോവിനോ പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ആദ്യം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും എബിസിഡിയിലെ വില്ലൻ വേഷം ടോവിനോയ്ക്ക്

പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ സാധിച്ചു. എല്ലാ റോളുകളും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു നടനായി ഇന്ന് ടോവിനോ മാറിക്കഴിഞ്ഞു. മിന്നൽ മുരളിയിലെ പ്രകടനത്തിലൂടെ താരത്തിന് മറ്റൊരു നായകപദവി തന്നെയാണ് മലയാള സിനിമയിൽ നേടിയെടുക്കാൻ കഴിഞ്ഞത്. ഒരു നടനെന്നതിലുപരി സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ മറ്റു നടന്മാരെ പോലെ ടോവിനോ മടിച്ചു

നിൽക്കാറില്ല. ഇപ്പോൾ സിനിമയിലേക്ക് വന്നിട്ട് പത്തുവർഷം പിന്നിടുമ്പോൾ താരം തമിഴിലേക്കും കാലെടുത്തുവയ്ക്കുകയുണ്ടായി. 2014-ൽ ആയിരുന്നു ടോവിനോയും ലിഡിയയുമായുള്ള വിവാഹം നടക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇസ, തഹാൻ എന്നീ രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. സോഷ്യൽ മീഡിയയിൽ ടോവിനോ കുടുംബവുമൊത്തുള്ള വിശേഷങ്ങളൊക്കെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ

ടോവിനോയുടെ കുടുംബത്തിൽ നിന്നും ഒരു ദു:ഖവാർത്തയാണ് ടോവിനോയുടെ ചേട്ടനായ ടിങ്ക്സ്റ്റൺ തോമസ് പങ്കുവച്ചിരിക്കുന്നത്. ടോവിനോയുടെ ഭാര്യ ലിഡിയയുടെ അച്ഛൻ വിൻസെൻ്റ് ജോസഫ് മരിച്ച വാർത്തയാണ് വന്നിരിക്കുന്നത്. ശ്രീകൃഷ്ണ ഹൈസ്കൂൾ, അനന്തപുരത്തിലെ റിട്ടയേഡ് അധ്യാപകനായിരുന്നു അദ്ദേഹം. സംസ്കാര കർമ്മം വെള്ളിയാഴ്ച 4 മണിക്ക് ഇരിങ്ങാലക്കുടയിലെ സെൻ്റ് ജോസഫ് കത്തീഡ്രലിൽ വച്ചാണ് നടത്തുക. ലിഡിയയെ കൂടാതെ ജോസ്വിൻ എന്നൊരു മകൾ കൂടിയുണ്ട് ഇദ്ദേഹത്തിന്.