ബേസിലിന്റെ ഹോപ്പിനെ കാണാൻ കുടുംബ സമേതം ടോവിനോ!! കുഞ്ഞുടുപ്പും കൈ നിറയെ കളിപ്പാട്ടവുമായി മിന്നൽ മുരളി… | Tovino Thomas Comes To Meet Basil Joseph Daughter Hope Elizabeth Basil Malayalam

Tovino Thomas Comes To Meet Basil Joseph Daughter Hope Elizabeth Basil Malayalam : മലയാളത്തിലേ സംവിധായകൻ എഴുത്തുകാരൻ അഭിനേതാവ് എന്നിങ്ങനെ നിരവധി തലങ്ങളിൽ തന്റെ മികവ് പുലർത്തിയ വ്യക്തിയാണ് ബേസിൽ ജോസഫ്. ബേസിൽ ജോസഫിന് നിരവധി ആരാധകരാണ് ഇന്ന് ലോകമെമ്പാടുമുള്ളത്. ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളി ലോകശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നാണ്. കോമഡി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നതിന് ബെയ്സിലിന് ഒരു പ്രത്യേക കഴിവുണ്ട്.

2012 മുതൽ സിനിമ മേഖലയിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. മിന്നൽ മുരളി കൂടാതെ ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളും ബേസിലിന്റെ സംവിധാനത്തിൽ പ്രേക്ഷകർക്കും മുൻപിൽ എത്തിയതാണ്. താരത്തിന്റെതായി ഇപ്പോൾ തീയറ്ററിൽ റിലീസ് ചെയ്യപ്പെട്ട ഒരു സിനിമയാണ് എങ്കിലും ചന്ദ്രികെ. ഈ ചിത്രം തിയേറ്ററുകളിൽ ഇപ്പോൾ വിജയ കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. വളരെ നിഷ്കളങ്കമായ ഒരു വ്യക്തിത്വമാണ് ബേസിലിന് ഉള്ളത്. അതുകൊണ്ടുതന്നെ ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ടവനാണ് ഇദ്ദേഹം.

സിനിമയിൽ എന്നപോലെതന്നെ സോഷ്യൽ മീഡിയയിലൂടെയും താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് ബേസിലിന് ഒരു കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ഭാര്യയാണ് എലിസബത്ത്. ഇരുവരും കോളേജിൽ വെച്ച് പ്രണയത്തിൽ ആവുകയും തുടർന്ന് വിവാഹിതരാവുകയുമായിരുന്നു. ഇപ്പോൾ ഇതാ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് മറ്റൊരു ചിത്രമാണ് സമൂഹ ശ്രദ്ധ നേടുന്നത്.

താരം പങ്കുവെച്ച ചിത്രത്തിൽ, ടോവിനോയും ഭാര്യ ലിഡിയയും കുഞ്ഞും ബേസിലിന്റെ മറ്റ് സുഹൃത്തുക്കളും ഉൾപ്പെടുന്നു. ചിത്രം കണ്ട് ആരാധകർ ടോവിനോയുടെ പുത്തൻ ലുക്കിനെ കുറിച്ച് നിരവധി കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. ബേസിലിന്റെ കുഞ്ഞിനെ കാണാൻ എത്തിയതാണ് ഏവരും എന്നാണ് ചിത്രത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ബേസിൽ പങ്കുവച്ച് ചിത്രത്തിന് താഴെ ഹോപ്പ് എന്നാണ് ടോവിനോ കമന്റ് ചെയ്തിരിക്കുന്നത്. മറ്റ് നിരവധി ആരാധകരും ചിത്രത്തിനു താഴെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

Rate this post