അമ്മയോളം വളർന്ന മക്കൾ.!! ഈ താരപുത്രികൾ ആരെല്ലാമാണെന്ന് മനസ്സിലായോ.!? മലയാളത്തിലെ രണ്ട്‍ അഭിമാന താരങ്ങളുടെ മക്കൾ.!! | Tejalakshmi Jayan With Sreemayi Kumar

Tejalakshmi Jayan With Sreemayi Kumar : മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇവരുടെ വിവാഹവും മറ്റും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2000-ൽ വിവാഹിതരായ ഈ താരദമ്പതികൾ, 8 വർഷത്തിനു ശേഷം വേർപിരിയുകയായിരുന്നു.

തേജാലക്ഷി എന്നു പേരുള്ള കുഞ്ഞാറ്റയാണ് ഇവരുടെ മകൾ. അച്ഛൻ്റെയും അമ്മയുടെയും കൂടെ മാറി മാറിയാണ് കുഞ്ഞാറ്റ താമസിക്കുന്നത്. മനോജ് കെ ജയൻ പിന്നീട് ആശയെ വിവാഹം കഴിക്കുകയും, ഉർവശി ശിവപ്രസാദിനെയും വിവാഹം കഴിച്ചു. രണ്ടു പേർക്കും ആ ബന്ധത്തിൽ ഓരോ മക്കളുമുണ്ട്. ഉർവശി മനോജിനെ വിവാഹം കഴിച്ച ശേഷം സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമായി തന്നെയുണ്ട്.

മനോജും സിനിമയിൽ നിന്ന് വിട്ടു നിൽക്കാതെ സിനിമയിൽസജീവമാണ് താനും. അതിനാൽ തന്നെ കുഞ്ഞാറ്റ യുടെ സിനിമ പ്രവേശം എപ്പോഴാണെന്നാണ് പ്രേക്ഷകർ തിരക്കുന്നത് . കൽപനയുടെ മകൾ ശ്രീമയി ഇപ്പോൾ സിനിമയയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. അതിനാൽ കുഞ്ഞാറ്റയുടെ അരങ്ങേയറ്റത്തെ കുറിച്ച് തിരയുകയാണ് ആരാധകർ. കഴിഞ്ഞ ദിവസമായിരുന്നു മനോജ് കെ ജയനും, കുഞ്ഞാറ്റയും കൂടെയുള്ള അഭിമുഖം വനിതയ്ക്ക് നൽകിയത്. ഈ അഭിമുഖത്തിൽ കുഞ്ഞാറ്റ തൻ്റെ സിനിമാ പ്രവേശത്തെക്കുറിച്ചു മനസ് തുറന്നത്.

ബാംഗ്ലൂരിൽ പഠനം കഴിഞ്ഞ് മൂന്നു വർഷത്തോളം ജോലി ചെയ്ത ശേഷമാണ് താരം ഇപ്പോൾ ഫ്രീയായത്. ഇനി നല്ലൊരു പ്രൊജക്ട് വന്നാൽ ഉറപ്പായും യെസ് പറയുമെന്നും, അതിൻ്റെ കൂടെ മോഡലിംഗും ചെയ്യുമെന്നും കുഞ്ഞാറ്റ പറഞ്ഞിരുന്നു. താരപുത്രിയുടെ സിനിമാ പ്രവേശത്തിന് കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷം നൽകുന്നതായിരുന്നു കുഞ്ഞാറ്റയുടെ പുതിയ വാർത്തകൾ. അച്ഛനോടും ഇനി സിനിമയെക്കുറിച്ച് ആലോചിക്കാമെന്ന് കുഞ്ഞാറ്റ പറഞ്ഞതായും മനോജും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.