ദയവു ചെയ്‌ത്‌ കുട്ടികളെ ഒഴിവാക്കണം.!! മാധ്യമങ്ങളോട് അഭ്യർഥിച്ച് നടൻ സൂര്യ; തന്റെയും ജ്യോതികയുടെയും ചിത്രങ്ങൾ എടുത്ത് കുട്ടികളെ ഒഴിവാക്കണം.!! | Suriya Jyothika With Family Spotted At Mumbai

Suriya Jyothika With Family Spotted At Mumbai : ദക്ഷിണേന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് സൂര്യ. ആരാധകരുടെ എണ്ണത്തിന്റെ കാര്യത്തിൽ തമിഴകത്ത് തിളങ്ങിനിക്കുന്ന താരം തന്നെയാണ് സൂര്യ. സൂര്യയുടെ വിശേഷങ്ങളറിയാൻ എന്നും ആരാധകർ തിടുക്കം കൂട്ടാറാണ് പതിവ്. മക്കളുടെ ഫോട്ടോ എടുക്കാനൊരുങ്ങിയ മാധ്യമപ്രവത്തകരെ വിലക്കിയ സൂര്യയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.

കുടുംബസമേതം മുംബൈയിലെ ഹോട്ടലിൽ എത്തിയതായിരുന്നു സൂര്യയും കുടുംബവും. ഭാര്യ ജ്യോതിക, മക്കളായ ദിയ, ദേവ് എന്നിവരും സൂര്യക്കൊപ്പം ഉണ്ടായിരുന്നു. ഹോട്ടലിൽ നിന്നും പുറത്തിറങ്ങുമ്പോഴാണ് പാപ്പരാസികൾ താരത്തെയും കുടുംബത്തെയും വളയുന്നത്. കുഞ്ഞുങ്ങളുടെ ഫോട്ടോ എടുക്കാനായിരുന്നു അവരുടെ ശ്രമം. എന്നാൽ സൂര്യ തടഞ്ഞു.

തന്റെയും ജ്യോതികയുടെയും ഫോട്ടോകൾ എടുത്തോളൂ, പക്ഷേ കുട്ടികളെ ഒഴിവാക്കണം എന്നായിരുന്നു താരത്തിന്റെ ആവശ്യം. സൂര്യയും ജ്യോതികയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാൽ കാറിൽ കയറാൻ തുടങ്ങുന്ന സമയത്താണ് സൂര്യയുടെ വാക്കുകൾ വിലവെക്കാതെ താരത്തിന്റെ മക്കളുടെ ഫോട്ടോ എടുക്കാൻ പാപ്പരാസികൾ ശ്രമിച്ചത്. വീണ്ടും ക്ഷമയോടെ താരം അഭ്യർത്ഥിക്കുന്നത് വീഡിയോകളിൽ കാണാം.

ഈയൊരു വിഷയത്തിൽ പല വിധത്തിലുള്ള പ്രതികരണങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നുകഴിഞ്ഞു. തന്റെ കുട്ടികളുടെ ഫോട്ടോ മറ്റാരെങ്കിലും എടുക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് സൂര്യയുടെ മാത്രം അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. എന്താണെങ്കിലും സംഭവം ആകെ മൊത്തം വൈറലായി എന്ന് തന്നെ പറയാം. തന്റെ കുട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു അച്ഛനെ കാണുകയാണ് ആരാധകർ ഇപ്പോൾ സൂര്യയിൽ.