ക്യാപ്റ്റൻ ദിയ, ചാമ്പ്യൻ ദേവ്.!! നിങ്ങൾ ഞങ്ങളുടെ അഭിമാനം; മക്കളുടെ സ്പോർട്സ് ഡേ കാണാൻ സൂര്യയും ജ്യോതികയും വന്നപ്പോൾ.!! | Suriya And Jyothika In Sports Day Of Daughter Diya

Suriya And Jyothika In Sports Day Of Daughter Diya : തമിഴ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ് കവർന്ന താരമാണ് സൂര്യ. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് ഇദ്ദേഹം. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ്. സൂര്യ ജ്യോതിക കോമ്പിനേഷൻ സിനിമയിലും ജീവിതത്തിലും ആരാധകർ ഒരുപോലെ ഇഷ്ട്ടപ്പെടുന്നു.

സൂര്യയുടെ അഭിനയ മികവ് കൊണ്ട് തന്നെ ഇദ്ദേഹത്തെ ആരാധകർ “നടിപ്പിൻ നായകൻ” എന്നാണ് വിശേഷിപ്പിക്കാറുള്ളത്. നേറുക്ക് നേർ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് സൂര്യ കടന്നു വന്നത്. പിന്നിട് തമിഴ് ബാല സംവിധാനം ചെയ്ത നന്ദ (2001) എന്ന സിനിമയിലൂടെ തന്റെ സാന്നിധ്യം തമിഴ് ചലച്ചിത്ര മേഖലയിൽ ഉറപ്പിക്കുകയും ചെയ്തു. ജ്യോതികക്ക് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയും സപ്പോർട്ടും തന്റെ ഭർത്താവ് സൂര്യയാണ്. ഇത് ജ്യോതിക തന്നെ പല ഇന്റർവ്യൂകളിലും പറഞ്ഞു കഴിഞ്ഞു.

സൂര്യയ്ക്കും എല്ലാവിധ സപ്പോർട്ടുകളും ജ്യോതിക നൽകുന്നുണ്ട്. ഏറ്റവും പുതുതായി ജ്യോതിക അഭിനയിച്ച ചിത്രം മമ്മൂട്ടിയോടൊപ്പം ഉള്ള കാതൽ ആയിരുന്നു. ഈ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിൽ ജ്യോതികയുടെ ആദ്യ ചിത്രവും ഇതുതന്നെ എന്ന് പറയാം. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്. ദിയ എന്നും ദേവ് എന്നും ആണ് ഇവരുടെ പേര്. ഇപ്പോഴിതാ സൂര്യ ജ്യോതിക ദമ്പതിമാരുടെ പുതിയ വിശേഷമാണ് പ്രേക്ഷകരിലേക്കെത്തുന്നത്. മകൾ ദിയയോടൊപ്പം ഉള്ള ഒരു ചിത്രമാണിത്.

കഴുത്തിൽ മെഡൽ അണിഞ്ഞു നിൽക്കുന്ന ദിയയുടെ ഇരുവശത്തുമായി സൂര്യയും ജ്യോതികയും നിൽക്കുന്നു. വളരെ സന്തോഷത്തോടെ ആണ് മൂവരും. സൂര്യയ്ക്ക് തന്നെ മക്കൾ എന്നുവച്ചാൽ വളരെയധികം ജീവനാണെന്നും ഒഴിവുസമയങ്ങൾ എല്ലാം മക്കളോടൊപ്പം ചെലവഴിക്കാൻ അദ്ദേഹം ആഗ്രഹിക്കാറുണ്ടെന്നും, മക്കൾക്കും തനിക്കും നൽകേണ്ട എല്ലാവിധ കെയറും അറ്റെൻഷനും സൂര്യ തരാറുണ്ടെന്നും നല്ലൊരു ഭർത്താവ് എന്നതുപോലെ തന്നെ തന്റെ മക്കൾക്ക് നല്ലൊരു അച്ഛനും കൂടിയാണ് സൂര്യ എന്നും ഒരു ഇന്റർവ്യൂവിൽ ജ്യോതിക പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ എല്ലാ തിരക്കുകളും മാറ്റിവെച്ച് മക്കളുടെ വിജയത്തിൽ പങ്കുകൊള്ളാർ ഉണ്ടെന്നും താരം ഇതിനുമുൻപ് അറിയിച്ചിരുന്നു.ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് മകൾ ദിയയോടൊപ്പം ഉള്ള ഒരു അഭിമാനം മുഹൂർത്തത്തിന്റെ ചിത്രമാണിതെന്ന് ഉറപ്പ്. മത്സരത്തിൽ വിജയിച്ചു നിൽക്കുന്ന മകളോടൊപ്പമുള്ള രക്ഷിതാക്കളുടെ ഒരു ഫോട്ടോ. നിരവധി പേരാണ് ചിത്രത്തിന് താഴെയായി മകൾ ദിയക്ക് ആശംസകൾ അറിയിച്ചു കൊണ്ടെത്തുന്നത്.