ചാക്കോച്ചൻ പ്രിയയെ കെട്ടിയ ദിവസം മേ.. മേ.. എന്ന് കരഞ്ഞവളാണ് ഈ നിൽക്കുന്നത്; വിവാഹ ദിവസം മകളെ ട്രോളി സുരേഷ് ഗോപി; വീഡിയോ വൈറൽ.!! | Suresh Gopi Remembrance Of Kunchacko Boban Wedding day On Bhagya Suresh Wedding Day

Suresh Gopi Remembrance Of Kunchacko Boban Wedding day On Bhagya Suresh Wedding Day : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ഏറെക്കൂറെ ജനശ്രെദ്ധ നേടി കൊണ്ടിരിക്കുന്ന ഒന്നാണ് ബിജെപി നേതാവും, നടനുമായ സുരേഷ് ഗോപിയുടെ മകളായ ഭാഗ്യ സുരേഷിന്റെ വിവാഹം. സമൂഹ മാധ്യമങ്ങളിലും വിവാഹത്തിന്റെ വിശേഷങ്ങൾ നിറഞ്ഞു നിൽക്കുന്നത് കാണാൻ കഴിയുമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പല മലയാള സിനിമയിലെ താരരാജാക്കമാർ പങ്കെടുത്ത വിവാഹമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച ദിവസം നടന്നത്. ഇതിനു ശേഷം കൊച്ചിയിൽ വിവാഹ റിസപ്ഷൻ തന്റെ സിനിമ മേഖലയിലുള്ള കൂട്ടുക്കാർക്ക് വേണ്ടി സുരേഷ് ഗോപി സംഘടിപ്പിച്ചിരുന്നു. റോയൽ ലുക്കിലായിരുന്നു സുരേഷ് ഗോപിയും കുടുബവും റിസപ്ഷനിലെത്തിയത്.

ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. റിസപ്ഷനിടെ മകളെ ട്രോളി സംസാരിച്ച സുരേഷ് ഗോപിയുടെ വീഡിയോയാണ് ഇപ്പോൾ ആരാധകരും സിനിമ ലോകവും ഏറ്റെടുക്കുന്നത്. നവദമ്പതികളെ അനുഗ്രഹിക്കാനായി ചാക്കോച്ചനും കുടുബബും വേദിയിലെത്തിയപ്പോളായിരുന്നു സുരേഷ് ഗോപി മകളെ ട്രോളിയത്. മകളുടെ ചെറുപ്പത്തിലെ സെലിബ്രറ്റി ക്രെഷ് കുഞ്ചാക്കോ ബോബനായിരുന്നു എന്നാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയത്.

കുഞ്ചാക്കോ ബോബന്റെ വിവാഹം കഴിഞ്ഞപ്പോൾ മേ മേ എന്ന കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി ഈ വേദിയിൽ നിൽക്കുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ചടങ്ങിയിൽ അനുഗ്രഹിക്കാൻ വന്നവർക്കും വരാൻ നിൽക്കുന്നവർക്കും നന്ദി സുരേഷ് ഗോപി പറഞ്ഞു. ചാക്കോച്ചനെ ഹാർട്ട് ട്രോബായി സ്വീകരിക്കുന്ന ഒരു കുട്ടിയാണ് ഭാഗ്യ സുരേഷ്. പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിച്ച ദിവസം ഭാഗ്യ ഒരുപാട് കരഞ്ഞിരുന്നു. ആ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി ശ്രയസിന്റെ കൂടെ നിൽക്കുന്നതെന്നാണ് സുരേഷ് ഗോപി വേദിയിൽ വെച്ച് പറഞ്ഞത്.