പ്രധാനമന്ത്രി കൈ പിടിച്ച് ഉറപ്പിച്ച കല്യാണം.!! ഭാഗ്യക്കും ശ്രേയസിനും അര മണിക്കൂറിൽ വിവാഹ സർട്ടിഫിക്കറ്റ്; വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.!! | Suresh Gopi daughter Bhagya Suresh Sreyas Mohan Marriage Certificate Viral

Suresh Gopi daughter Bhagya Suresh Sreyas Mohan Marriage Certificate Viral : സോഷ്യൽ മീഡിയയിലാകെ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ വിശേഷങ്ങൾ വൈറലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വാർത്തയ്ക്ക് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളും, ആരാധകരും, ജനങ്ങളും, താരങ്ങളുമെല്ലാം. പ്രധാനമന്ത്രി നരേന്ദ്രമോദി വിശിഷ്ടാതിഥിയായി താരത്തിന്റെ മകളുടെ വിവാഹത്തിന് എത്തിയിരുന്നു.

ജനുവരി 17ന് രാവിലെ 8:45 ആയിരുന്നു വിവാഹ മുഹൂർത്തം. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ വച്ചുതന്നെയായിരുന്നു താലികെട്ട് നടന്നത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ഖുഷ്ബു, തുടങ്ങി വലിയ ഒരു താരനിര തന്നെയാണ് വിവാഹത്തിനായി എത്തിച്ചേർന്നത്. എല്ലാവരെയും സ്വീകരിക്കാനും സൽക്കരിക്കാനുമെല്ലാം ഉള്ള തിരക്കിൽ ഓടിനടക്കുകയായിരുന്നു സുരേഷ് ഗോപിയും, മകൻ ഗോകുൽ

സുരേഷും, മാധവ് സുരേഷുമെല്ലാം. ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു താലികെട്ട് നടന്നത്. പ്രധാനമന്ത്രി എത്തിയിരുന്നത് കൊണ്ട് തന്നെ വൻ സുരക്ഷയാണ് വിവാഹത്തിനായി ഒരുങ്ങിയത്. വരൻ ശ്രേയസ്സാണ്. ഭാഗ്യയുടെയും മകൻ ഗോകുൽ സുരേഷിന്റെയും വളരെ അടുത്ത സുഹൃത്താണ് ശ്രേയസ്. ഈയൊരു സൗഹൃദം തന്നെയാണ് ഇവരെ വിവാഹത്തിലേക്ക് നയിച്ചതും. കല്യാണത്തിന്റെ ചടങ്ങുകൾ

മുതൽ ഭാഗ്യ വിവാഹത്തിന് ധരിച്ച ആഭരണങ്ങളും വസ്ത്രങ്ങളും വരെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം ഇപ്പോഴിതാ ഇരുവരുടെയും വിവാഹത്തെ സംബന്ധിച്ച് മറ്റൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഈ വാർത്ത എം ബി രാജേഷ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ്. വിവാഹം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ തന്നെ വിവാഹ സർട്ടിഫിക്കറ്റ് നേടിയിരിക്കുകയാണ് വരൻ ശ്രേയസും വധു ഭാഗ്യ യും. ഇതിനെക്കുറിച്ചാണ് എം ബി രാജേഷിന്റെ പോസ്റ്റ്. ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് വെറും 30 മിനിറ്റുകൾ കൊണ്ടാണ്. അപേക്ഷിച്ച് അരമണിക്കൂറുകൾ കൊണ്ട് തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസ്സും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്നും കൈപ്പറ്റി എന്ന് കുറിച്ചുകൊണ്ടാണ് രാജേഷിന്റെ കുറിപ്പ് തുടങ്ങുന്നത്. ഭാഗ്യ വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ ഈ കുറുപ്പിനൊപ്പം പങ്കുവെക്കപ്പെട്ടിട്ടുണ്ട്.