എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ; പതാകയിലെ ആ IPS കാരൻ ഇനിയില്ല, മേഘനാഥന് ആദരാഞ്ജലികള്‍ അർപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി.!! | Suresh Gopi Condolences For Meghanadhan
മലയാളികളുടെ എല്ലാം ഇഷ്ട വില്ലൻ കഥാപാത്രങ്ങളെ മനോഹരമായി ഓൺ സ്‌ക്രീനിൽ അവതരിപ്പിച്ചു കയ്യടി നേടിയ മേഘനാഥന് അറുപതാം വയസ്സിൽ വിട. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് അന്തരിച്ചത്.
1980ൽ പി.എൻ.മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് എത്തിയ മേഘനാഥൻ പിന്നീട് സൂപ്പർ സ്റ്റാറുകൾ സിനിമകളിൽ അടക്കം വില്ലൻ റോളുകളും നെഗറ്റീവ് കഥാപാത്രങ്ങളെയും അഭിനയിച്ചു കൊണ്ടാണ് ശ്രദ്ധേയനായത്. താരം മരണവാർത്ത സോഷ്യൽ മീഡിയയെയും അതുപോലെ തന്നെ മലയാള സിനിമ ലോകത്തെയും ആകെ ഞെട്ടിച്ചു.
താരം മരണ വാർത്ത പിന്നാലെ അനുശോചന കുറിപ്പുമായി മലയാള സിനിമയിൽ പ്രമുഖർ എത്തി. ഇപ്പോൾ മേഘനാഥൻ മരണത്തിൽ നടുക്കം രേഖപ്പെടുത്തി അനുശോചനം അറിയിക്കുകയാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി.
സമൂഹമാദ്ധ്യമമായ ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം മേഘനാഥന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പോസ്റ്റ് പങ്കിട്ടത്.”എനിക്ക് ഏറ്റവും പ്രിയപ്പെട്ട മേഘനാഥന് ആദരാഞ്ജലികൾ”- സുരേഷ് ഗോപി ഇപ്രകാരം കുറിച്ചു നേരത്തെ സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തിയ ക്രൈം ഫയൽ ചിത്രത്തിൽ വില്ലനായ കാളിയൻ റോൾ അവതരിപ്പിച്ചത് മേഘനാഥനായിരുന്നു.