ഒരാൾ മിസ്സിങ്ങാണല്ലോ.!? കർണാടക വിനായക ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം സൂപ്പർ സ്റ്റാർ; താരജാഡകളില്ലാത്ത മനുഷ്യ സ്നേഹി കൂടെ ഷാജുവും കുടുംബവും.!! | Suresh Gopi And Family With Shaju Sreedhar Family Photos Viral

Suresh Gopi And Family With Shaju Sreedhar Family Photos Viral : മലയാളി പ്രേഷകർ ഇരുകൈകൾ നീട്ടിയാണ് സിനിമ താരങ്ങളുടെ കുടുബ ചിത്രങ്ങൾ ഏറ്റെടുക്കുന്നത്. പല സിനിമ താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് കൊണ്ട് ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് ചില ചിത്രങ്ങൾ വൈറലായി മാറുന്നത്. അത്തരത്തിലുള്ള ചിത്രമാണ് ആരാധകർക്കിടയിൽ ഹിറ്റായി മാറി കൊണ്ടിരിക്കുന്നത്.

മലയാള സിനിമയുടെ താരരാജാവായ സുരേഷ് ഗോപിയും തന്റെ കുടുബത്തോടപ്പം നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഭാര്യ രാധിക, മക്കൾ ഗോകുൽ, മാധവ്, ഭാഗ്യ തുടങ്ങിയവരുടെ കൂടെ നിൽക്കുന്ന ചിത്രമാണ് തന്റെ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ക്ഷേത്ര ദർശനത്തിനു ശേഷം പകർത്തിയ ചിത്രമായിരുന്നു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എന്നാൽ ആരാധകരുടെ പരാതി ഇതിൽ ഒരാളെ കാണാനില്ലെന്നാണ്. എവിടെ പോയി എന്നാണ് പലരും ചോദിക്കുന്നത്. താരത്തിന്റെ ഇളയ മകൾ ഭാവ്നിയെയാണ് ചിത്രങ്ങളിൽ കാണാത്തത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യം ബിരുദം നേടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധനേടിയത്. ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം കരസ്ഥമാക്കിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയർ ചെയ്തിരുന്നു. കേരള തനിമ അണിഞ്ഞ സാരീ ഉടുത്താണ് ഭാഗ്യ എത്തിയത്. അച്ഛന്റെ പാത പിന്തുടർന്നാണ് ഗോകുൽ ഇപ്പോൾ സിനിമ മേഖലയിൽ സജീവമായത്.

ഒരുപാട് സിനിമകളിൽ ഇതിനോടകം തന്നെ ഗോകുൽ സുരേഷ് നായകനായി എത്തി. ഏറ്റവും ഒടുവിൽ തന്റെ പിതാവായ സുരേഷ് ഗോപിയും താനും ഒരുമിച്ചു തകർത്തു അഭിനയിച്ച ചലച്ചിത്രമായ പാപ്പനിലാണ് അഭിനയിച്ചത്. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി സിനിമ ജീവിതത്തിലേക്ക് വീണ്ടും എത്തിയത്. തന്റെ ശക്തമായ തിരിച്ച വരവായിരുന്നു ആരാധകർ ഏറ്റെടുത്തത്. എന്തായാലും താരത്തിന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി ആരാധകർ ഏറെ ആകാംഷയോടെയാണ് ഇരിക്കുന്നത്.