കണ്ണ് തട്ടാതിരിക്കട്ടെ; അല്ലിയെ ചേർത്ത് പിടിച്ച് ഇരുന്നുറങ്ങുന്ന പൃഥ്വിരാജ്, ക്യൂട്ട് ചിത്രം പങ്കുവെച്ച് സുപ്രിയ മേനോൻ.!! | Supriya Menon Share Unconditional Love Of Prithviraj Sukumaran And Alankrita Menon Prithviraj
Supriya Menon Share Unconditional Love Of Prithviraj Sukumaran And Alankrita Menon Prithviraj : മലയാളികളുടെ ഇഷ്ട താരമാണ് നടൻ പൃഥ്വിരാജ്. സൂപ്പർ താരത്തെപ്പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പരിചിതരാണ് സുപ്രിയയും മകൾ അലംകൃതയും. നിലവിൽ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയുടെ ഉത്തരവാദിത്വങ്ങളെല്ലാം സുപ്രിയയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.
ഒരു സിനിമയുടെ കഥ കേൾക്കുന്നത് മുതലുള്ള എല്ലാ കാര്യങ്ങളിലും താനും ഉണ്ടാകാറുണ്ട് എന്ന് പൃഥ്വിരാജ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. തന്നെ ഒരു മാജിക്കൽ വേൾഡിലേക്ക് കൊണ്ടുപോയത് പൃഥ്വിരാജ് ആണെന്ന് സുപ്രിയ അടുത്തിടെ പറഞ്ഞത് വളരെ ശ്രദ്ധ നേടിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങൾക്ക് പുറമെ മറ്റു വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ താരത്തിന്റെ മകൾ അലംകൃതയുടെ ഒരു ചിത്രം പങ്കിടുകയാണ്. ഇപ്പോൾ അച്ഛൻ പ്രിത്വിരാജ് മകൾ അലംകൃതയെ സ്നേഹത്താൽ ഓമനിക്കുന്ന ഒരു ഫോട്ടോ സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തു. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിട്ടുള്ള ഈ ഒരു പോസ്റ്റിൽ വളർന്നു വരുന്ന അല്ലി മോൾ, അച്ഛന്റെ മടിയിൽ ഒരു കൊച്ചുകുഞ്ഞായി ഇരിക്കുന്ന ചിത്രം കാണാൻ കഴിയുന്നുണ്ട്.
ഹോം എന്നൊരു ക്യാപ്‌ഷനിൽ സുപ്രിയ പങ്കുവെച്ച ഈ അച്ഛൻ മകൾ പിക്ക് ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അതേസമയം തന്റെ സംവിധാന സംരംഭമായ ‘L2 എമ്പുരാൻ’ ഭാഗമായി തിരക്കിലാണ് പ്രിത്വിരാജ്.