ഒരു വലിയ നദിയിലെ ചെറിയ വെള്ളത്തുള്ളിയാണ് ഞാൻ; അല്ലിയുടെ കുറിപ്പ് പങ്കുവെച്ച് സുപ്രിയ മേനോൻ പൃഥ്വിരാജ്.!! | Supriya Menon Prithviraj Share Alankrita’s Write Up

Supriya Menon Prithviraj Share Alankrita’s Write Up : മലയാളികൾക്ക് എല്ലാം സുപരിചിതമായ പേരാണ് സിനിമ നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്റെത്. ജേണലിസം കരിയറിൽ നിന്ന് സിനിമ മേഖലയിലേക്ക് കടന്നുവന്ന സുപ്രിയയുടെ യാത്ര വളരെ അവിചാരിതമായ വഴികളിലൂടെയാണ് കടന്നുപോയിട്ടുള്ളത്.

കുടുംബത്തോടൊപ്പം തന്നെ കരിയറിന് വലിയ പ്രാധാന്യം നൽകുന്ന സുപ്രിയ മകളുടെ വിശേഷങ്ങൾ ഒക്കെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. എന്നാൽ തന്റെ മകളെ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും അകറ്റിനിർത്തിയാണ് ഇവർ വളർത്തി വരുന്നതെന്ന് പല ഘട്ടങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. മറ്റ് താരങ്ങൾ ഒക്കെ മക്കളുടെ പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയും അവരുടെ ചിത്രങ്ങളും വിശേഷങ്ങൾ ഒക്കെ പങ്കെടുക്കുകയും ചെയ്യുമ്പോൾ സുപ്രീയയും പൃഥ്വിരാജും ഇക്കാര്യങ്ങളിൽ അല്പം പിന്നോട്ടാണ്.

മകളുടെ ചിത്രങ്ങളോ അവളുടെ പേരിൽ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഒന്നും ഇതുവരെ അവർ തുറന്നിട്ടില്ല എന്ന് വേണം പറയാൻ. വളരെ നാളുകൾക്ക് ശേഷമാണ് അടുത്തിടെ മകളുടെ ഒരു ചിത്രം പോലും സമൂഹമാധ്യമങ്ങളിൽ താരങ്ങൾ പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ മകൾ തന്റെ ആദ്യത്തെ അധ്യയന ദിവസം തന്നെ വലിയൊരു നേട്ടം കൈവരിച്ചതാണ് സുപ്രിയ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആളുകൾക്കിടയിലേക്ക് എത്തിച്ചിരിക്കുന്നത്.

ഒരു കുഞ്ഞ് വെള്ളത്തുള്ളി എങ്ങനെ അതിന്റെ ജീവിതചക്രത്തിലൂടെ കടന്നുപോകുന്നു എന്നുള്ള രസകരമായ ചിത്രമാണ് സുപ്രിയയുടെ മകൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മകളുടെ ഇമാജിനേഷനിൽ ഒരുപാട് അഭിമാനം കൊള്ളുന്ന സുപ്രിയ അവൾക്ക് നിറഞ്ഞ ആശംസകൾ അറിയിക്കുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് ഇത് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മൈ ലവ്, മൈ ബേബി ഗേൾ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് സുപ്രിയ മകളുടെ എഴുത്തിന്റെ ശൈലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.അതേസമയം തന്നെ വരികൾ വായിക്കുന്നതിനേക്കാൾ അധികം പ്രേക്ഷകർ ശ്രദ്ധിച്ചിരിക്കുന്നത് അല്ലിയുടെ കൈയക്ഷരത്തെയാണ്.