എനിക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.!! നെഞ്ച് പൊട്ടുന്ന വേദനയിൽ സുപ്രിയ മേനോൻ; ആശ്വസിപ്പിക്കാനാവാതെ പൃഥ്‌വിരാജ്.!! | Supriya Menon Prithviraj Sad On Daddy Memory

Supriya Menon Prithviraj Sad On Daddy Memory : മലയാളത്തിൽ ഇന്ന് ഏറെ ആരാധകരുള്ള താരങ്ങൾ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. യുവാക്കളുടെ അടക്കം ഹരമായി മാറിയ താരം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രേക്ഷകപ്രീതിയിലേക്ക് വളർന്നത്. തുടക്കകാലത്ത് ഉണ്ടായിരുന്ന ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളും അവതരണ ശൈലിയും ആണ് പൃഥ്വിരാജിനെ ഇപ്പോൾ

മലയാള സിനിമയിൽ പിടിച്ചുനിർത്തുന്ന ഘടകം. വിവാഹശേഷം താരത്തോടൊപ്പം തന്നെ സുപ്രിയയും മലയാള സിനിമ പ്രേമികളുടെ ഇടനെഞ്ചിൽ കൂടുകൂട്ടുകയായിരുന്നു. അഭിനയത്തിലേക്ക് കടന്നു വന്നിട്ടില്ലെങ്കിൽ പോലും തൻറെ സിനിമ കമ്പനിയിലൂടെ മികച്ച ഒരുപിടി ചിത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ചാണ് സുപ്രിയ തൻറെ കരുതലും സാമീപ്യവും മലയാളസിനിമയിൽ

രേഖപ്പെടുത്തിയത് അതുകൊണ്ടുതന്നെ പൃഥ്വിരാജിനെ പോലെ മികച്ച ഒരു ഫാൻ ഫോളോയിങ് ആണ് സുപ്രിയയ്ക്കും ഇന്നുള്ളത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് സുപ്രിയ പങ്കുവെച്ച ഒരു പോസ്റ്റാണ്.. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായിരുന്നു തൻറെ പിതാവ് എന്ന് പലപ്പോഴും സുപ്രിയ തുറന്ന് പറഞ്ഞിട്ടുണ്ട്. കാൻസർ രോഗബാധിതനായ അദ്ദേഹം വിട പറഞ്ഞിട്ട് രണ്ടു വർഷം പിന്നിടുമ്പോഴും ആ

വിയോഗവും ശൂന്യതയും ഉൾക്കൊള്ളുവാൻ തനിക്ക് ആകുന്നില്ലെന്നാണ് സുപ്രിയ പറയുന്നത്. ഏക മകളായിരുന്നിട്ട് കൂടി പഠനത്തിലോ മറ്റു വഴികളിലോ ഞാൻ തിരഞ്ഞെടുത്തു രീതി ഒന്നും അദ്ദേഹം എതിർത്തിട്ടില്ല. എൻറെ ജീവിതപങ്കാളിയെ ഞാൻ തന്നെ തിരഞ്ഞെടുത്തപ്പോഴും അതിന് അദ്ദേഹം സമ്മതം മൂളുകയായിരുന്നു ചെയ്തത് അദ്ദേഹം എന്നെ നടക്കാൻ പഠിപ്പിച്ച പാഠങ്ങൾ ഓരോന്നും ഞാനിന്നും ഓർക്കുന്നു. നിങ്ങൾ എവിടെയായിരുന്നാലും അച്ഛാ നിങ്ങളെ ഞാൻ വളരെയധികം മിസ്സ് ചെയ്യുന്നു. ഡാഡിയെ ഒന്ന് കെട്ടിപ്പിടിക്കുവാനും ഒന്ന് കാണുവാനും മനസ്സ് വല്ലാതെ കൊതിക്കുന്നു എന്നാണ് സുപ്രിയ തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പോസ്റ്റ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.