ഞങ്ങളുടെ നജീബിന് അഭിനന്ദനങ്ങൾ; രാജുവേട്ടന്റെ വിജയം ആഘോഷമാക്കി സുപ്രിയ, ക്യാമ്പസ് സംഗീതത്തിൽ നിന്ന് സംസ്ഥാന പുരസ്‌കാരം വരെ വിജയഗാഥ.!! | Supriya Menon Celebrate Prithviraj Sukumaran Victory
Supriya Menon Celebrate Prithviraj Victory : 54 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇത്തവണ പ്രഖ്യാപിച്ചപ്പോൾ അർഹതപ്പെട്ട താരങ്ങളെ തന്നെയാണ് ജൂറി അവാർഡിനായി തിരഞ്ഞെടുത്തത് എന്ന സംസാരമാണ് പൊതുവേ ചർച്ച ചെയ്യപ്പെട്ടത്. ആടുജീവിതം എന്ന ചിത്രത്തിലൂടെ മികച്ച നായകനുള്ള പുരസ്കാരം പൃഥ്വിരാജ് സ്വന്തമാക്കിയപ്പോൾ ഏതാണ്ട് ഏഴോളം അവാർഡുകൾ മാത്രം ഈ ചിത്രത്തിന് ലഭിക്കുകയും ചെയ്തു.
ഇത് തന്റെ മാത്രം വിജയം അല്ലെന്നും ഒരു കൂട്ടായ്മയുടെ ഒന്നാകെയുള്ള വിജയം ആണെന്നും പുരസ്കാര പ്രഖ്യാപനത്തിനുശേഷം പൃഥ്വിയും വെളിപ്പെടുത്തുകയും ചെയ്തു. കഥ കൊണ്ടും അഭിനയം കൊണ്ടും മാത്രമല്ല ശരീരഭാഷ കൊണ്ടും നജീബായി ചിത്രത്തിൽ ജീവിക്കുകയായിരുന്നു പൃഥ്വിരാജ്. ഏതാണ്ട് 74 മണിക്കൂറോളം ഭക്ഷണം ഒന്നും കഴിക്കാതെ കാപ്പിയും വെള്ളവും മാത്രം കുടിച്ചാണ് നജീബായി പൃഥ്വിരാജ് ശാരീരികമായി തയ്യാറെടുപ്പിലൂടെ മാറിയത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ഭാര്യ സുപ്രിയയും മകൾ അലങ്കൃതയും പൃഥ്വിരാജിനെ കാണാൻ എത്തിയപ്പോൾ ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇനി ഇത്തരത്തിൽ ഒരു ട്രാൻസ്ഫർമേഷൻ തന്നെക്കൊണ്ട് സാധിക്കുന്നതാകുമോ എന്ന് അറിയില്ലെന്നു പൃഥ്വിരാജ് ഇതിനിടെ വ്യക്തമാക്കിയിരുന്നു. വീട്ടിൽ പുരസ്കാര അർഹനായി തിരികെയെത്തിയ പ്രിയപ്പെട്ടവന് പിങ്ക് പൂക്കൾ ഉള്ള ബൊക്കെയും കൺഗ്രാജുലേഷൻസ് എന്നെഴുതിയ അടിപൊളിയൊരു കേക്ക് നൽകിയാണ് സുപ്രിയ തന്റെ സന്തോഷം അറിയിച്ചത് കേരളാ സ്റ്റേറ്റ് ഫിലിം ഫെയർ അവാർഡ്, ആടുജീവിതം, ബെസ്റ്റ് ആക്ടർ തുടങ്ങിയ ഹാഷ് ടാഗുകളോട് ആണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ സുപ്രിയ പങ്കുവെച്ചത്.
അതോടൊപ്പം കൺഗ്രാജുലേഷൻസ് ടു അവർ എന്നെഴുതിയ ശേഷം ഒരു ആടിന്റെ ഇമോജിയും ചിത്രത്തിനു താഴെ സുപ്രിയ കുറിച്ചിട്ടുണ്ട്. സന്തോഷവാനായി ബൊക്കയ്ക്കും കേക്കിനും അരികിൽ നിൽക്കുന്ന പൃഥ്വിരാജിനെയും പോസ്റ്റിൽ കാണാൻ സാധിക്കുന്നു. നിരവധി പേരാണ് കുറഞ്ഞ സമയം കൊണ്ട് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ബെസ്റ്റ് ആക്ടർ എന്നും അടുത്ത ഓസ്കാർ വിന്നർ എന്നും ഒക്കെ പൃഥ്വിരാജിന് ഈ പോസ്റ്റിനു താഴെയുള്ള കമന്റുകളിൽ വിശേഷണങ്ങൾ വരുന്നുണ്ട്.