ആയിരം കണ്ണുമായ് കാത്തു വെച്ച പ്രണയം വിവാഹത്തിലേക്ക്.!! സുരേഷേട്ടനും സുമലത ടീച്ചറും ഒന്നിക്കുന്നു; വിവാഹ ക്ഷണക്കത്ത് വൈറൽ.!! | Sumalatha And Sureshan Save The Date Viral Malayalam

Sumalatha And Sureshan Save The Date Viral Malayalam : മലയാള സിനിമയിൽ എക്കാലത്തും ചില താര ജോടികൾ പ്രത്യേകമായി ആഘോഷിക്കപ്പെടാറുണ്ട്. നായക നടന്റെയും നായിക നടിയുടെയും ജോഡികളാണ് സാധാരണയായി ആഘോഷിക്കപ്പെടാറുള്ളത്. എന്നാൽ ആദ്യമായിട്ടാണ് ഒരു സഹനടന്റെയും സഹനടിയുടെയും താര ജോഡിയെ പ്രേക്ഷകർ ഇത്രയധികം ഇഷ്ടപ്പെടുന്നത്.

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേശൻ സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനും ചിത്ര നായരുമാണ് ആ ജോഡികൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ ഈ താര ജോഡികൾ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചെയ്തു.എന്നാൽ ഇപ്പോഴിതാ ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ വൈറൽ ആയിരിക്കുകയാണ്.

ചൂണ്ടലാണ് ചൂണ്ടലാണ് നിന്റെ കണ്ണേറ് എന്ന് തുടങ്ങുന്ന ഗാനത്തിന് വളരെ മനോഹരമായി ഇരുവരും ചുവടു വെക്കുന്നുണ്ട്.ഇപ്പോൾ തന്നെ വീഡിയോ വൈറൽ ആയി കഴിഞ്ഞു. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്റെ ഫേസ് ബുക് പേജിലൂടെയാണ് വീഡിയോ ആദ്യം പങ്ക് വെച്ചത്. സേവ് ദ ഡേറ്റ് മെയ്‌ 30 എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോ ആദ്യം കണ്ടപ്പോൾ ഇത് യഥാർത്ഥത്തിലുള്ള സേവ് ദ ഡേറ്റ് ആണോ പ്രൊമോഷൻ ആണോ എന്ന സംശയത്തിലായിരുന്നു ആരാധകർ.

എന്നാൽ സിനിമ പ്രൊമോഷനുകൾ വളരെ വ്യത്യസ്തമായി നടക്കുന്ന ഒരു കാലമാണിപ്പോൾ അത് കൊണ്ട് തന്നെ ഇത് പുതിയ സിനിമയുടെ പ്രൊമോഷൻ ആണെന്ന് ഇപ്പോൾ എല്ലാവരും മനസിലാക്കി കഴിഞ്ഞു. കാസർഗോഡ് സ്വദേശികളാണ് രാജേഷ് മാധവനും ചിത്ര നായരും. മഹേഷിന്റെ പ്രതികാരം ആണ് രാജേഷ് മാധവന്റെ ആദ്യത്തെ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിലും താരം മികച്ച വേഷങ്ങൾ ചെയ്തിരുന്നു. ചിത്ര നായരുടെ ആദ്യ ചിത്രവും ‘ന്നാ താൻ കേസ് കൊട്’ ആണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തെയും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.