ഒരിക്കൽ പോലും ലാലേട്ടന്റെ അങ്ങനെ കാണാൻ ഇഷ്ടമല്ല.!! ഏട്ടന്റെ സുചിത്രേച്ചി പറഞ്ഞത് കേട്ടോ.!? മോഹൻലാലിനെ കുറിച്ച് താരപത്നി വാക്കുകൾ വൈറൽ.!! | Suchitra Mohanlal About Mohanlal

Suchitra Mohanlal About Mohanlal : നടന വിസ്മയം മോഹൻലാൽ പ്രേക്ഷകർക്ക് എന്നും പ്രിയ ലാലേട്ടനാണ്. ലാലേട്ടന്റേതായി സ്ക്രീനിൽ എത്തുന്ന എല്ലാ സിനിമകളും കാണാനായി ആരാധകരുടെ നിറഞ്ഞ സദസ്സാണ് ഉണ്ടാകാറുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന്റെതായി പുറത്തു വരുന്ന വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. മോഹൻലാലിന്റെ ആരാധികയായി പിന്നീട് ഭാര്യ പദവിയിലേക്ക് എത്തിയ വ്യക്തിയാണ് ജീവിതസഖിയായ സുചിത്ര.

ഇപ്പോഴിതാ ഇവരുടെ മുപ്പത്തിയഞ്ചാം വിവാഹ വാർഷിക വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. 1988 ഏപ്രിൽ 28ന് ആയിരുന്നു ഇവരുടെ വിവാഹം. നടനിൽ നിന്നും സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് മോഹൻലാൽ ഉയർത്തപ്പെടുന്ന സമയത്ത് തന്നെയാണ് ഇവരുടെ വിവാഹവും നടന്നത്. തിരക്കുകൾക്കിടയിലും തന്റെ കുടുംബത്തിനായി സമയം കണ്ടെത്താൻ മോഹൻലാൽ ശ്രമിക്കാറുണ്ട്.

ഇത്തവണത്തെ ഇവരുടെ വിവാഹ വാർഷികം ജപ്പാനിൽ വെച്ചാണ് ആഘോഷിക്കപ്പെടുന്നത്. പൊതുപരിപാടികളെല്ലാം മോഹൻലാലിനൊപ്പം വേദി പങ്കിടുന്ന ഒരു വ്യക്തിയാണ് സുചിത്ര. അതുകൊണ്ടു തന്നെ പ്രേക്ഷകർക്കും സുചിത്ര സുപരിചിതയാണ്.വിവാഹ വാർഷികത്തിനോട് അനുബന്ധിച്ച് ഇവരുടെ പ്രണയകഥയ്ക്കും വിവാഹ വീഡിയോകൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിലാണ് സുചിത്ര ജനിച്ചത്.

അതുകൊണ്ടു തന്നെയാണ് മോഹൻലാലും സുചിത്രയുടെ മനസ്സിൽ ഇടം നേടിയത്. തനിക്ക് മോഹൻലാലിനെ ഒരിക്കലും ഒരു വില്ലനായി കാണാൻ സാധിക്കാറില്ല എന്നും, അദ്ദേഹം എന്നും നായകനാണെന്നും. എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് തനിക്ക് അദ്ദേഹം പ്രിയങ്കരനായത് എന്നും സുചിത്ര ഇതിനുമുൻപ് പറഞ്ഞിരുന്നു. പൊതുവേ വേദികളെ അഭിമുഖീകരിച്ച് സംസാരിക്കാൻ താല്പര്യം ഇല്ലാത്ത വ്യക്തിയാണ് സുചിത്ര.

മുൻപൊരിക്കൽ തന്റെ വിവാഹ വാർഷികം മറന്നു പോയതിനെ കുറിച്ചുള്ള രസകരമായ അനുഭവം മോഹൻലാൽ ഇതിനുമുമ്പ് പറഞ്ഞിരുന്നു. വിവാഹ വാർഷിക ദിനത്തിൽ പുറത്തേക്ക് പോവുകയായിരുന്ന തന്നെ എയർപോർട്ട് വരെ അനുഗമിക്കുകയും, പിന്നീട് തിരിച്ചു പോകുന്ന സമയത്ത് ഫോണിൽ വിളിച്ച് ബാഗ് നോക്കാൻ സുചിത്ര പറയുകയും ചെയ്തിരുന്നു. അതിനുള്ളിൽ ഒരു മോതിരവും, ഇന്ന് നമ്മുടെ വിവാഹ വാർഷികമാണ് അതെങ്കിലും മറക്കാതിരിക്കു എന്നൊരു കുറിപ്പും ഉണ്ടായിരുന്നു എന്ന് താരം പറയുന്നു. അതിനുശേഷം തന്റെ വിവാഹ വാർഷികം താൻ മറന്നിട്ടില്ല എന്നാണ് മോഹൻലാൽ പറഞ്ഞത്.