നെഞ്ചുവേദനയും ശരീരവേദനയും ആയിരുന്നു; ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ സർജറി വേണ്ടിവരും… | Subi Suresh Health Issue Malayalam

Subi Suresh Health Issue Malayalam : പ്രേക്ഷകരുടെ പ്രിയതാരമാണ് സുബി സുരേഷ്. വളരെ നല്ലൊരു ഹാസ്യ താരമാണ് സുബി. താരത്തിന്റെ എല്ലാ കോമഡിയും ആരാധകർ വളരെയധികം ആസ്വദിക്കാറുണ്ട്. ഇന്ത്യൻ സിനിമകളിലും, ടിവി ഷോകളിലും, സോഷ്യൽ മീഡിയകളിലുമെല്ലാം സുബി നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ ഇക്കഴിഞ്ഞ ദിവസം സുബി പങ്കുവെച്ച വീഡിയോ മറ്റുള്ളവർക്ക് ഒരു പ്രചോദനമാവുകയാണ്. ‘അമ്മയുടെ പിറന്നാളും എന്റെ ആശുപത്രി വാസവും’ എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ പുറത്തുവിട്ടത്. അമ്മയുടെ പിറന്നാൾ ദിവസത്തിൽ കുടുംബത്തോടൊപ്പം കേക്ക് കട്ട് ചെയ്യുന്നതും ഒന്നിച്ച് സദ്യ കഴിക്കുന്നതുമാണ് ഈ വീഡിയോയുടെ ആദ്യഭാഗം. എന്നാൽ ശേഷം ഞാൻ ഇത്രയും ദിവസം ഒരു വീഡിയോയും തന്റെ യൂട്യൂബ് ചാനലിൽ ഇടാത്തതിന് കാരണം തുറന്നുപറയുകയാണ് താരം.

തന്റെ തെറ്റായ ജീവിത ശൈലി കൊണ്ട് പത്ത് ദിവസത്തോളം ആശുപത്രിയിലായിരുന്നു. ഇക്കാര്യം ആരാധകരോട് സുബി തുറന്നു പറയുന്നത് വളരെ തമാശയോടെയാണ്. ‘ഞാനൊന്ന് വർക്ക് ഷോപ്പിൽ കയറി’ എന്ന ക്യാപ്ഷനോട് കൂടിയുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ശേഷമാണ് ഇങ്ങനെയൊരു വീഡിയോ ആരാധകർക്ക് വേണ്ടി സുബി പോസ്റ്റ് ചെയ്തത്. എന്റെ അശ്രദ്ധമൂലം തന്നെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്. സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകൾ യഥാവിധം കഴിക്കുക, എന്നിങ്ങനെയുള്ള യാതൊരു ശീലവും തനിക്കില്ല. ഷൂട്ടിന് പോകേണ്ടിയിരുന്നത്തിന്റെ തലേദിവസമാണ് തനിക്ക് വയ്യാതെ ആകുന്നത്. നെഞ്ചുവേദനയും ശരീരവേദനയും ആയിരുന്നു. ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല. കരിക്കിൻ വെള്ളം കുടിച്ചാലും ചർദ്ദിക്കുന്ന അവസ്ഥ. നെഞ്ചുവേദന അധികമായപ്പോൾ ക്ലിനിക്കിൽ പോയി ഇസിജി എടുത്തു എങ്കിലും അതിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.

എന്നാൽ പൊട്ടാസ്യം കുറവാണെന്നും അതിന് കഴിക്കാൻ മരുന്ന് തരുകയും ചെയ്തിരുന്നു. പക്ഷേ താൻ ആ മരുന്നു കഴിച്ചിരുന്നില്ല. തന്റെ വർക്ക് ഒഴിവാക്കുന്നത് തനിക്ക് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഇത് പൈസയ്ക്ക് വേണ്ടിയല്ല. മറിച്ച് വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ്. കൊറോണക്കാലത്തെ കുറെ സമയം വീട്ടിലിരുന്ന് താൻ വല്ലാതെ മടുത്തു പോയി. ഭക്ഷണം കഴിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും കഴിക്കാൻ തോന്നിയാൽ മാത്രമേ കഴിക്കൂ എന്നും ദിവസവും ഒരുനേരം മാത്രമാണ് പലപ്പോഴും ഭക്ഷണം കഴിക്കുന്നത് എന്നും താരം പറഞ്ഞു. കൂടാതെ വിശക്കുമ്പോൾ പലപ്പോഴും പച്ചവെള്ളം മാത്രമാണ് കുടിക്കുന്നത്. ഭക്ഷണം കഴിക്കാതെ ഗ്യാസ് പ്രോബ്ലം വളരെയധികം ഉണ്ടായി. കൂടാതെ മഗ്നീഷ്യവും സോഡിയവും പൊട്ടാസ്യവും എല്ലാം കുറഞ്ഞുപോയി. പൊട്ടാസ്യം കയറുമ്പോൾ ശരീരത്തിൽ വളരെയധികം വേദനയാണ്, താൻ വേദനയെല്ലാം അതിജീവിച്ചു.

ഇതൊന്നും പോരാഞ്ഞിട്ട് തന്റെ പാൻക്രിയാസിൽ കല്ല് ഉണ്ടെന്നും പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് പ്രശ്നമൊന്നുമില്ല എന്നും സുബി പറയുന്നു. എന്നാൽ ഇതേ രീതിയിൽ മുന്നോട്ടുപോവുകയാണെങ്കിൽ കീഹോൾ സർജറിയിലൂടെ ഈ കല്ല് നീക്കം ചെയ്യേണ്ടി വരും. തനിക്ക് തൈറോയ്ഡ് പ്രശ്നവുമുണ്ട്. താൻ ഇതിനൊന്നും മെഡിസിനോ ഭക്ഷണമോ ശ്രദ്ധിക്കാത്തത് കൊണ്ടാണ് തനിക്ക് ഈ നില വന്നതെന്നും ഇനി മുന്നോട്ട് ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് നല്ലൊരു ജീവിതശൈലിതന്നെ മുന്നോട്ടു കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നുണ്ട് എന്നും താരം പറയുന്നു. താൻ ഇതെല്ലാം തന്റെ അനുഭവത്തിൽ നിന്നുമാണ് ഇപ്പോൾ പഠിച്ചത്. ജീവിതത്തിൽ ആരെങ്കിലും അടുക്കും ചിട്ടയുമില്ലാതെ തന്നെപ്പോലെ നടക്കുന്നുണ്ടെങ്കിൽ അവർക്ക് അറിവ് പകരാൻ വേണ്ടിയാണ് താൻ ഇത്രയും കാര്യങ്ങൾ പറഞ്ഞു കൊണ്ട് വീഡിയോ ഷെയർ ചെയ്യുന്നത് എന്നും സുബി പറഞ്ഞു.

4.3/5 - (24 votes)