ഇന്നലെ ചേച്ചിയുടെ പിറന്നാളായിരുന്നു; ഏതു ലോകത്തിലാണെങ്കിലും ചേച്ചിയുടെ സന്തോഷത്തിനായി ഞങ്ങൾ അത് ചെയ്തു, സുബിയുടെ പിറന്നാൾ ആഘോഷിച്ച് രാഹുലും കുടുംബവും.!! | Subi Suresh Birthday Moment
Subi Suresh Birthday Moment : മലയാളികളെ ചിരിയിലൂടെയും തന്റെ അവതരണ ശൈലിയിലൂടെയും കയ്യിലെടുത്ത താരമായിരുന്നു സുബി സുരേഷ്. സുബിയുടെ പിറന്നാൾ ഇക്കഴിഞ്ഞ ദിവസമായിരുന്നു. ഇന്ന് കുടുംബത്തോടൊപ്പം സുബി ഇല്ലെങ്കിലും ഓർമ്മകളിൽ നിന്നുകൊണ്ട് സുബിയുടെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് കുടുംബം. സുബിക്കായി ഒരുക്കിയ പിറന്നാൾ കേക്ക് മുറിക്കുന്ന സമയത്ത് താരത്തിന്റെ സുഹൃത്ത് രാഹുലും എത്തിയിരുന്നു.
സുബി സുരേഷിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്. വീഡിയോ പങ്കുവെച്ച് ചുവടെ ഇങ്ങനെ ക്യാപ്ഷൻ നൽകി “സുബിയുടെ പിറന്നാൾ ഞങ്ങൾ ആഘോഷിച്ചു. എന്നാൽ വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്.
സുബി ചേച്ചി ഇതെല്ലാം അകലെ ഇരുന്ന് നോക്കി കാണുന്നുണ്ടാകും, ചേച്ചിയുടെ കുടുംബത്തിലെ എല്ലാവരും സുഖമായിരിക്കണമെന്നാണ് എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്, എന്നിങ്ങനെയാണ് ആരാധകർ പങ്കുവെച്ച കമന്റുകൾ. നമ്മളോടൊപ്പം സുബി ഇന്നില്ല എന്നുണ്ടെങ്കിലും താരത്തിന്റെ പിറന്ന ആഘോഷിക്കണം എന്നുള്ളത് അമ്മയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. അതുകൊണ്ടാണ് ചെറിയ രീതിയിൽ താരത്തിന്റെ പിറന്നാൾ ആഘോഷിച്ചത് എന്നാണ് വീഡിയോയിൽ പറയുന്നത്. സുബിയുടെ പിറന്നാൾ കേക്ക് കട്ട് ചെയ്തത് സഹോദരന്റെ മകളാണ്.
ഇപ്പോൾ സുബി നമ്മളെ വിട്ടു പോയിട്ട് രണ്ടുവർഷത്തോളമായി എന്ന് അമ്മ പറയുകയാണ്. എന്നാൽ ഇന്ന് അതൊന്നും ഓർമ്മിപ്പിക്കേണ്ടതല്ല എന്നിരുന്നാലും പിറന്നാളിന് കേക്ക് മുറിക്കണം എന്നുള്ളത് സുബിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. എപ്പോഴും പറയാറുള്ളത് എല്ലാവരും അവരവരുടെ പിറന്നാളിന് കേക്ക് മുറിക്കണം എന്നുള്ളതാണ്. മോളെ നിനക്ക് വേണ്ടി കൊച്ച് കേക്ക് കട്ട് ചെയ്യുവാണ് എന്നാണ് അമ്മ വീഡിയോയിലൂടെ പറയുന്നത്. കൂടാതെ സുബിയുടെ അതേ പതിപ്പാണ് ഈ മകൾ എന്നും അമ്മ പറഞ്ഞു. അച്ഛനും അമ്മയ്ക്കും രാഹുൽ അങ്കിളിനും എല്ലാം കേക്ക് കൊടുക്കുന്നതും വീഡിയോയിൽ കാണാം.