സുരേഷ് ഗോപിയുടെ അനുഗ്രഹത്തിൽ താലികെട്ട്; ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും വിവാഹിതരായി, കാസർഗോഡും തിരോന്തോരവും കൊച്ചിയിൽ വെച്ച് കണ്ടപ്പോൾ കല്യാണം.!! | Sreevidya Mullachery Rahul Ramachandran Wedding
Sreevidya Mullachery Rahul Ramachandran Wedding : വര്‍ഷങ്ങളായുള്ള പ്രണയം വിവാഹത്തിലെത്തുന്നതിന്‍റെ സന്തോഷത്തിലാണ് നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകനായ രാഹുലും. വിവാഹത്തിന്‍റെ ഒരുക്കങ്ങളൊക്കെ നേരത്തെ തുടങ്ങിയിരുന്നതും ഇരുവരുടെയും സേവ് ദി ഡേറ്റ്, പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് വീഡിയോകളും പലതവണ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ വിവാഹത്തിന്റെ ലൈവ് ദൃശ്യങ്ങളും യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നു. ശ്രീവിദ്യ തന്നെയാണ് സേവ് ദി ഡേറ്റ് ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോൾ ലൈവായി നടന്നുകൊണ്ടിരിക്കുന്ന ശ്രീവിദ്യയുടെയും രാഹുലിന്റെയും വിവാഹ ദൃശ്യങ്ങളാണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. ശ്രീവിദ്യയുടെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ലൈവ് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത്. സ്റ്റാർ മാജികിലൂടെയും മലയാള സിനിമയിലൂടെയും പ്രശസ്തയായ വ്യക്തിയാണ് ശ്രീവിദ്യ. വരൻ രാഹുൽ ആകട്ടെ മലയാളത്തിലെ പ്രധാനപ്പെട്ട സംവിധായകരുടെ ഇടയിൽ പ്രശസ്തനും.
ഇരുവരുടെയും നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹത്തിനു മുൻപ് ശ്രീവിദ്യ തന്നെ യൂട്യൂബിൽ പങ്കുവെച്ച് ഒരു ഇൻട്രൊഡക്ഷൻ വീഡിയോയും രാഹുലിനെ കുറിച്ചും പ്രണയകാലഘട്ടത്തെക്കുറിച്ചും വിവരിച്ചിരുന്നു. ഒരു പനിക്കാലത്തായിരുന്നു പ്രണയത്തിന്റെ തുടക്കം. ശ്രീവിദ്യ സിനിമയിലും മറ്റും വന്നു പ്രശസ്തയായി തുടങ്ങുന്ന കാലഘട്ടം. രാഹുലിന്റെതാകട്ടെ ഓടിനടന്ന് പ്രണയിക്കുന്ന ഒരു പ്രായം. ആരെ കണ്ടാലും പ്രേമം തോന്നുന്ന വയസ്സും. ഇരുവരും കണ്ടുമുട്ടുന്ന ദിവസം നല്ല പനിയായിരുന്നു, രാഹുലും സഹപ്രവർത്തകൻ അസ്കർ അലിയും വരുന്ന വഴിയാണ് ശ്രീവിദ്യയെ കണ്ടുമുട്ടുന്നത്. ശ്രീവിദ്യയ്ക്കാണെങ്കിൽ പനിയും വയ്യായ്കയും. ആ കേരളത്തനിമയും ഭംഗിയും കണ്ടപ്പോൾ തന്നെ രാഹുലിനെ ശ്രീദിവ്യയെ ഇഷ്ടമായി. ശ്രീവിദ്യയെ ഇടയ്ക്കിടയ്ക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്ന രാഹുലിനെ കണ്ട് ഇറിറ്റേറ്റഡ് ആയി ഇറങ്ങിപ്പോയി, ഇതാണ് ഇരുവരുടെയും മധുരമായ പ്രേമത്തിന്റെ അത്ര മധുരമല്ലാത്ത തുടക്കം.
ഇപ്പോൾ ഇതാ ഈ നീണ്ടകാല പ്രണയം വിവാഹത്തിലേക്ക് കലാശിച്ചിരിക്കുകയാണ്. ഒട്ടനവധി സെലിബ്രിറ്റികളും ടെലിവിഷൻ പരിപാടികളിലെ താരങ്ങളും വിവാഹത്തിൽ പങ്കുചേർന്നു. വിവാഹത്തിന്റെ ലൈവ് ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മീഡിയ പേഴ്സണാലിറ്റികൾ തുടരെത്തുടരെ വിവാഹം കഴിക്കുന്ന ഒരു സീസണിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഉപ്പും മുളകിലെ മുടിയൻ, കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ഗ്രീഷ്മ ബോസ്, ഇപ്പോഴിതാ ശ്രീവിദ്യയും.