ഏഴു വർഷത്തെ പ്രണയത്തിന് ശേഷം ഞങ്ങൾ വിവാഹിതരാകുന്നു; ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ല, ആട്ടവും പാട്ടുമായി ഹൽദിയും സംഗീത് രാവും, വിവാഹാഘോഷങ്ങൾ അടിപൊളിയാക്കി ശ്രീവിദ്യയും രാഹുലും.!! | Sreevidya Mullachery Rahul Ramachandran Sangeet Night

Sreevidya Mullachery Rahul Ramachandran Sangeet Night : തന്റെ പ്രിയപ്പെട്ട സ്റ്റാർ മാജിക് താരങ്ങളുമായി ശ്രീവിദ്യയുടെയും രാഹുലിന്റെയും സംഗീത് ആഘോഷം. ഏറെ വർഷങ്ങളായുള്ള തങ്ങളുടെ പ്രണയം വിവാഹത്തിലെത്തിയ സന്തോഷത്തിലാണ് നടി ശ്രീവിദ്യ മുല്ലരിയും സംവിധായകൻ രാഹുലും. സെപ്റ്റംബർ എട്ടിന് വിവാഹിതരാകാൻ ഒരുങ്ങുന്ന ഇവരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. നടി എന്നതിലുപരിയായി യൂട്യൂബിലും സജീവ സാന്നിധ്യമാണ് ശ്രീവിദ്യ.

വിവാഹ ഒരുക്കങ്ങളും ഓരോ ചടങ്ങുകളും വിശേഷങ്ങളും അതിന്റെ മാറ്റുപോകാതെ ആരാധകരിലേക്ക് താരം എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പ്രി വെഡിങ് ഫോട്ടോഷൂട്ടിലും മനോഹരമായി എത്തിയ താരങ്ങളെ ആരാധകർ ഏറ്റെടുത്തിരുന്നു. അടുത്തിടെ താരത്തിന്റെ ഹർദി ചടങ്ങിന് സർപ്രൈസുമായി സുഹൃത്ത് ഐശ്വര്യ രാജീവ് കൂട്ടുകാരും എത്തിയത് ശ്രദ്ധ നേടിയിരുന്നു.

ഐശ്വര്യയുടെ കല്യാണത്തിന് സർപ്രൈസുമായി ശ്രീവിദ്യ എത്തിയിരുന്നു. അന്നത്തെ ആ സർപ്രൈസിന് ഒരു സ്വീറ്റ് റിവഞ്ചുമായാണ് ഐശ്വര്യ ഈ ചടങ്ങിയത് എത്തിയത്. ഇപ്പോൾ ഇവരുടെതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ വിവാഹത്തിനു മുന്നോടിയായുള്ള സംഗീത് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ ശ്രീവിദ്യ മുല്ലചേരിക്കും രാഹുലിനും ഒപ്പം ബിനു അടിമാലി, അന്ന ചാക്കോ, സൗമ്യ, ഷെജിൽ കബീർ എന്നീ താരങ്ങളെയും കാണാം. സ്റ്റാർ മാജിക് ടീമിനെ പ്രത്യേകം തന്നെ ശ്രീവിദ്യയും രാഹുലും ക്ഷണിച്ചിരുന്നു. ശ്രീവിദ്യയുടെ പ്രിയപ്പെട്ട കല്ലുവിനെയും സുഹൃത്തുക്കളെയും കണ്ട സന്തോഷത്തിലാണ് താരം ഇപ്പോൾ. താരത്തിന്റെ ആരാധകരും. വിവാഹ സ്പെഷ്യൽ വീഡിയോസിലൂടെ പങ്കുവെച്ച വിശേഷങ്ങൾ ഏറ്റെടുത്തത് പോലെ തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങളും, ഓരോ അപ്ഡേറ്റും ഏറ്റെടുക്കുകയാണ് ആരാധകർ ഇപ്പോൾ.