കല്യാണം പൊന്നോണം; ഞങ്ങടെ ഒരുമിച്ചുള്ള ആദ്യ ഓണം, ഇനിയുള്ള ഒരായിരം ഓണം ഇങ്ങനെ ചേർന്ന് നിൽക്കാനായി എല്ലാവരുടെയും പ്രാർത്ഥിനയും അനുഗ്രഹവും വേണം.!! | Sreevidya Mullachery Rahul Ramachandran First Onam Together
Sreevidya Mullachery Rahul Ramachandran First Onam Together : നിരവധി ആരാധകരുള്ള താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. രാഹുൽ രാമചന്ദ്രൻ ആണ് താരത്തെ വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാൻ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. വിവാഹത്തോട് അനുബന്ധിച്ച് താരത്തിന്റെ എല്ലാ ഒരുക്കങ്ങളും ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു.
വിവാഹ ക്ഷണക്കത്ത് നൽകുന്നത് മുതൽ വിവാഹ പർച്ചേസ് വരെ തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ആരാധകരുമായി പങ്കുവെച്ച ശ്രീവിദ്യ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. സുരേഷ് ഗോപി ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്ത വിവാഹ ചടങ്ങിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വൈറൽ ആവുന്നത് താരത്തിന്റെ ആദ്യ ഓണത്തിന്റെ വിശേഷങ്ങൾ ആണ്.
രാഹുലിനോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് താരം ഇങ്ങനെ കുറിച്ചു ‘ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യ ഓണമാണിത്, ഇനിയുള്ള ഒരായിരം ഓണം ഞങ്ങൾക്ക് ഇങ്ങനെ ചേർന്ന് നിൽക്കാൻ നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം, അപ്പോൾ എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നാണ് താരം ചിത്രത്തിൽ ചുവടെ കുറിച്ചത്. നിരവധി ആരാധകരാണ് ഇരുവർക്കും ഓണാശംസകൾ നൽകി എത്തിയത്. നിങ്ങൾക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് എന്നാണ് ഒരു ആരാധക പറഞ്ഞത്.
സ്റ്റാർ മാജിക് ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ച ശ്രീവിദ്യയുടെ വിവാഹ ചടങ്ങിൽ സ്റ്റാർ മാജിക് താരങ്ങളും എത്തിയിരുന്നു. വിവാഹത്തിനു മുന്നോടിയായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച സേവ് ദി ഡേറ്റ് ഫോട്ടോയും വീഡിയോസും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ യൂട്യൂബിൽ ആരാധകർ കാത്തിരിക്കുകയാണ്. വിവാഹത്തിനു ശേഷമുള്ള വിശേഷങ്ങൾ എന്തെല്ലാമാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ശ്രീവിദ്യയുടെ ആരാധകർ. എപ്പോഴാണ് അടുത്ത വീഡിയോ വരുന്നതെന്ന് ചോദിക്കുകയാണ് കമന്റ് ബോക്സിൽ.