കായലിന്റെ നടുവിൽ നനഞ്ഞു കുളിച്ച് ശ്രീവിദ്യയും രാഹുലും; കേരളത്തെ ഞെട്ടിച്ച് ഒരു കലക്കൻ സേവ് ദി ഡേറ്റ് വീഡിയോ, വിവാഹ ഒരുക്കങ്ങൾ പൂർത്തിയായി വിശേഷങ്ങൾ പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി.!! | Sreevidya Mullachery Marriage Preparations And Gold Purchase

Sreevidya Mullachery Marriage Preparations And Gold Purchase : സിനിമയിലൂടെയും ടെലിവിഷൻ പ്രോഗ്രാമിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. അടുത്തിടെയാണ് താരത്തിന്റെ വിവാഹം തീരുമാനിച്ചതും തുടർന്ന് വിവാഹ നിശ്ചയം കഴിഞ്ഞതും. ഒരുപാട് വർഷത്തെ പ്രണയം സഫലമാകാൻ ഒരുങ്ങുന്ന സന്തോഷത്തിലാണ് രാഹുലും ശ്രീവിദ്യയും ഇപ്പോൾ.

വിവാഹത്തിന് ആയുള്ള ഒരുക്കങ്ങൾ നടക്കുന്നതിന്റെ വിശേഷങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി നിരന്തരം പങ്കുവെക്കുന്ന താരമാണ് ശ്രീവിദ്യ. വിവാഹ ശേഷം ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രം പോലെ ആകണം ജീവിതം എന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രീവിദ്യ അടുത്തിടെ പറഞ്ഞിരുന്നു. തന്റെ വിവാഹ ക്ഷണക്കത്ത് ആദ്യം നടൻ സുരേഷ് ഗോപിക്ക് നൽകിയത് മുതൽ വിവാഹവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും ആരാധകരും സന്തോഷിക്കുകയാണ് ഇപ്പോൾ. താരത്തിന്റെ ഓരോ വീഡിയോയ്ക്ക് ചുവടെയും ആരാധകരുടെ കമന്റുകൾ അടുത്ത വീഡിയോ എപ്പോഴാണ് വരുന്നത് എന്നുള്ളതാണ്.

ഇപ്പോൾ താരത്തിന്റേതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് യൂട്യൂബിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ്. കല്യാണത്തിന് ആയുള്ള ആഭരണങ്ങൾ എടുക്കുന്ന വീഡിയോ ആണ് താരം ഇപ്പോൾ തന്റെ ചാനലിലൂടെ പങ്കുവെച്ചത്. വിവാഹത്തിന് ആവശ്യമായ എല്ലാ ആഭരണങ്ങളും സ്വന്തമാക്കിയിരിക്കുകയാണ് ശ്രീവിദ്യ ഇപ്പോൾ. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹോൾസെയിൽ ജ്വല്ലറി ആയ റീഗൽ ജ്വല്ലറിയിൽ നിന്നാണ് താരം വിവാഹ പർച്ചേസ് നടത്തിയത്. വളരെ യൂണിക് ആയ കളക്ഷൻസ് ആണ് താരം ജ്വല്ലറിയിൽ നിന്ന് സ്വന്തമാക്കിയത്.

വീഡിയോക്ക് വെച്ച് മണിക്കൂറുകൾക്ക് തന്നെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. വീഡിയോയിൽ തന്നെ ഏട്ടന്റെ സ്നേഹത്തെക്കുറിച്ച് കമന്റിലൂടെ പങ്കുവെക്കുകയാണ് ആരാധകർ. കൂടാതെ സ്വർണ്ണം എടുക്കാനുള്ള നിർദ്ദേശങ്ങളുമായും ആരാധകർ എത്തുകയാണ്. അടുത്തിടെ താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ചത് വൈറലായിരുന്നു. കൂടാതെ താലി മാല പർച്ചേസ് ചെയ്ത വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.