
നാട് വിടാൻ ഒരുങ്ങി ശ്രീവിദ്യ മുല്ലച്ചേരി!! സ്വന്തം നാട്ടിലും വീട്ടിലും വെച്ച് ഇനി അത് ഇല്ല; നിരാശയിൽ ആരാധകർ… | Sreevidya Mullachery Happy news Before Marrige Last Vishu Special Malayalam
Sreevidya Mullachery Happy news Before Marrige Last Vishu Special Malayalam : ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഫ്ലവേഴ്സ് ടിവി ഒരുക്കുന്ന സ്റ്റാർ മാജിക് എന്ന പ്രേക്ഷകപ്രിയ റിയാലിറ്റി ഷോയിലെ അവതാരക കൂടിയാണ് താരം. തിയറിയാലിറ്റി ഷോയിലൂടെയാണ് ശ്രീവിദ്യയെ കൂടുതൽ ജനങ്ങൾ അറിഞ്ഞു തുടങ്ങിയത്. കാസർഗോഡ് സ്വദേശിയാണ് ശ്രീവിദ്യ. ഇതിനോടകം തന്നെ പത്തിലധികം ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. ടെലിവിഷനിലൂടെയും സിനിമയിലൂടെയും മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും ആരാധകർക്ക് മുൻപിലേക്ക് ശ്രീവിദ്യ മുല്ലശ്ശേരി എത്താറുണ്ട്.
തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയും താരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. 2016 ലാണ് ശ്രീവിദ്യ സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്.ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ മേഖലയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. നിരവധി പ്രമുഖ താരങ്ങളോടൊപ്പം ആണ് ശ്രീവിദ്യ ഈ ചിത്രത്തിൽ അഭിനയിച്ചത്. മമ്മൂട്ടിയോടൊപ്പം കുട്ടനാടൻ വ്ലോഗ് എന്ന ചിത്രത്തിലും ശ്രീവിദ്യ വേഷമിട്ടിരുന്നു.ഒരു പഴയ ബോംബ് കഥ, മാഫി ഡോണ,നൈറ്റ് ഡ്രൈവ്, എന്നിവയും താരം അഭിനയിച്ച ചിത്രങ്ങൾ തന്നെ. താരത്തിന്റെ വിവാഹ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. താരം തന്നെയാണ് തന്റെ വിവാഹ വിശേഷങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്.

നടനും സംവിധായകനുമായ രാഹുൽ രാമചന്ദ്രനാണ് താരത്തിനെ വിവാഹം ചെയ്യുന്നത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ ശ്രീവിദ്യ മറ്റൊരു വിശേഷവുമായാണ് ആരാധകർക്ക് മുന്നിലേക്ക് എത്തിയിട്ടുള്ളത്. വിവാഹം കഴിഞ്ഞ് നാടുവിടുന്നതിനു മുൻപുള്ള അവസാനത്തെ വിഷു ആണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് താരം പങ്കുവെച്ച പുതിയ വീഡിയോയിൽ എത്തുന്നത്. സ്റ്റാർ മാജിക്കിന്റെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും വിഷുകയുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ കണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ താരം തുടങ്ങുന്നത്.
വിഷുവിന് വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങൾ എന്തെല്ലാമാണ് എന്നും, എന്തെല്ലാമാണ് വിഷുദിന പരിപാടികൾ എന്നും താരം വീഡിയോയിലൂടെ പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്നു. വീട്ടിൽ ചേച്ചിയും ഏട്ടനും ഇല്ല എന്നും അവരെ എനിക്ക് വളരെയധികം മിസ്സ് ചെയ്യുന്നുണ്ട് എന്നും ശ്രീവിദ്യ പറയുന്നു. തുടർന്ന് ഭക്ഷണം കഴിക്കുന്നതും കുട്ടികളോടൊപ്പം കറങ്ങാൻ പോകുന്നതും എല്ലാം വീഡിയോയിലെ പ്രധാന ഭാഗങ്ങളാണ്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.