മിന്നുകെട്ടിന് ഇനി മണിക്കൂറുകൾ മാത്രം; സ്റ്റാർ മാജിക്ക് താരം ശ്രീവിദ്യ മുല്ലശ്ശേരിക്ക് കല്യാണം, ആട്ടവും പാട്ടുമായി ഹൽദി ആഘോഷമാക്കി കുടുംബവും.!! | Sreevidya Mullachery Haldi Ceremony Highlights
Sreevidya Mullachery Haldi Ceremony Highlights : വര്‍ഷങ്ങളായുള്ള പ്രണയം വിവാഹത്തിലെത്തുന്നതിന്‍റെ സന്തോഷത്തിലാണ് നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകനായ രാഹുലും. സെപ്റ്റംബർ എട്ടിന് വിവാഹിതരാകാൻ പോകുന്ന ഇരുവരുടെയും ഹൽദിക്ക് സർപ്രൈസുമായി എത്തി താരം ഐശ്വര്യ രാജീവും കൂട്ടുകാരും. വിവാഹത്തിന്‍റെ ഒരുക്കങ്ങളൊക്കെ നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും ഇരുവരുടെയും സേവ് ദി ഡേറ്റ്, പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നത്.
ശ്രീവിദ്യ തന്നെയാണ് സേവ് ദി ഡേറ്റ് ഫോട്ടോസും വിഡിയോസും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഐശ്വര്യ രാജീവിന്റെ വിവാഹത്തിന് സമ്മാനമായി ശ്രീവിദ്യയും ഹൽദി സർപ്രൈസ് നൽകിയിരുന്നു. അന്ന് ഞെട്ടിപ്പോയ ആ സർപ്രൈസിന് ചെറിയൊരു സ്വീറ്റ് റിവഞ്ചുമായി തിരിച്ചെത്തിയിരിക്കുകയാണ് ഐശ്വര്യ. തന്റെ യൂട്യൂബ് ചാനലിലൂടെ വ്ലോഗായി താരം പങ്കുവെച്ചു. കേവലം 20 മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് വ്യൂസുകളാണ് വീഡിയോ സമ്പാദിച്ചത്. ഹൽദ്ദി ദിവസം നേരത്തെ കൂട്ടുകാരുമായി നേരത്തെ എത്തിയ ഐശ്വര്യ അനിയൻ ഉണ്ണിയേയും സഹായത്തിനായി ഒപ്പം ചേർത്തിരുന്നു.
വളരെ സാഹസികമായി പമ്മി പമ്മിയാണ് എല്ലാവരും സ്റ്റേജിൽ എത്തിയത്. ഐശ്വര്യയെയും മറ്റു കൂട്ടുകാരെയും കണ്ട് ഞെട്ടലിൽ ആയിരുന്നു ശ്രീവിദ്യ. എന്തായാലും സർപ്രൈസ് നന്നായി ഏറ്റു. ഹൽദിക്ക് ഒരുങ്ങി മഞ്ഞ വസ്ത്രങ്ങളിലായിരുന്നു ഐശ്വര്യയും സംഘവും എത്തിച്ചേർന്നത് . സർപ്രൈസ് കണ്ട് ഞെട്ടിപ്പോയ ശ്രീദിവ്യയും കുടുംബാംഗങ്ങളും ഏവരെയും ഹാർദ്രവമായി സ്വാഗതം ചെയ്തു. ടെലിവിഷനിൽ കൂടുതൽ പ്രേക്ഷകശദ്ധ നേടിയ ശ്രീവിദ്യയുടെ ആദ്യ സിനിമ ക്യാംപസ് ഡയറിയാണ്. ഒരു കുട്ടനാടന്‍ ബ്ലോഗ്, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കാവൂ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച മറ്റു ചിത്രങ്ങള്‍. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് രാഹുല്‍. 2019 ല്‍ പുറത്തിറങ്ങിയ ജിം ബൂം ബാ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
വെൽക്കം ടു ദി ക്ലബ് എന്നാണ് ഐശ്വര്യ ശ്രീദേവിയോട് പറഞ്ഞത്. ഐശ്വര്യയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. സ്റ്റാര്‍ മാജിക്കിലൂടെയായാണ് ഐശ്വര്യ രാജീവ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയായിരുന്നു ഐശു വിവാഹിതയായത്. വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഐശു തന്റെ ചാനലില്‍ ഒരു കുക്കിംഗ് വീഡിയോ പങ്കുവെച്ചത്. ഞാന്‍ അടുക്കളയില്‍ കയറി ഗൂയ്‌സ് എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞിട്ട് ഞാന്‍ ഇതുവരെ ചേട്ടന് ഒരു സാധനവും ഉണ്ടാക്കി കൊടുത്തിട്ടില്ല. അതുകൊണ്ട് ഇങ്ങനെ ഇരിക്കുന്നു എന്നായിരുന്നു അര്‍ജുന്റെ കമന്റ്. ഐശ്വര്യയുടെ സഹോദരനും ഇത്തവണത്തെ വീഡിയോയിലുണ്ട്. മാട്രിമോണിയലിലൂടെ പരിചയപ്പെട്ട് വിവാഹിതരായവരാണ് ഐശ്വര്യയും അര്‍ജുനും. 11 മാസത്തെ പ്രായവ്യത്യാസമേയുള്ളൂവെങ്കിലും അദ്ദേഹത്തെ ചേട്ടനെന്നാണ് വിളിക്കുന്നതെന്ന് ഐശു പറഞ്ഞിരുന്നു. വിവാഹം തീരുമാനിച്ചതിന് പിന്നാലെയായി എല്ലാ വിശേഷങ്ങളും താരം യൂട്യൂബ് ചാനലിലൂടെ പങ്കിട്ടിട്ടുണ്ടായിരുന്നു.