എന്റേതായതില്‍ ഏറ്റവും മികച്ചത് നീയാണ്; ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കണ്മണി, നടൻ ശ്രീജിത്ത് വിജയ്ക്ക് ആൺകുഞ്ഞ്.!! | Sreejith Vijay Blessed With Baby Boy
Sreejith Vijay Blessed With Baby Boy : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീജിത്ത് വിജയി. പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മലയാളികളുടെ മനസ്സിൽ എന്നും ഓർമയിൽ ഉള്ള ശ്രീജിത്തിന്റെ കഥാപാത്രം രതിനിർവേദത്തിലെ പപ്പുവിന്റേതാണ്. 1978 ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രതിനിർവേദത്തിന്റെ പുനരാവിഷ്കരണം ആയിരുന്നു 2011 ൽ പുറത്തിറങ്ങിയ രതിനിർവേദം. ജയഭാരതിയും കൃഷ്ണ ചന്ദ്രനും ആണ് ആദ്യത്തെ രതിനിർവേദത്തിലെ നായികാ നായകന്മാർ.
2011 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രതിചേച്ചിയായി എത്തിയത് ശ്വേത മേനോനും പപ്പുവായി എത്തിയത് ശ്രീജിത്തും ആയിരുന്നു. നായകനായി എത്തിയ ശ്രീജിത്തിന്റെ ആദ്യ ചിത്രം ആയിരുന്നു ഇത്. വളരെ മികച്ച പ്രകടനമാണ് താരം ചിത്രത്തിൽ കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ ഇനി എത്ര കാലം കഴിഞ്ഞാലും മലയാളികൾ ശ്രീജിത്തിനെ ഓർക്കുക പപ്പുവായിട്ട് തന്നെയാകുമെന്ന് തീർച്ച.തുടർന്ന് പല സിനിമകളിലും താരം അഭിനയിച്ചു. ഈയടുത്താണ് ശ്രീജിത്ത് മിനിസ്ക്രീൻ പരമ്പരകളിലേക്ക് എത്തിയത്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിൽ ശ്രീജിത്ത് ഒരു പ്രധാന റോൾ ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ് താരം. ശ്രീജിത്ത് മാത്രമല്ല ശ്രീജിത്തിന്റെ ഭാര്യ അർച്ചനയും സോഷ്യൽ മീഡിയയിൽ സജീവമാണ്. 6 വർഷം മുൻപായിരുന്നു ശ്രീജിത്തും അർച്ചനയും വിവാഹിതരായത്.ഇപ്പോൾവിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷം ശ്രീജിത്ത് വിജയിടെയും അര്‍ച്ചന ഗോപിനാഥിന്റെയും ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കൂടെ എത്തിയിരിക്കുകയാണ്.
കുഞ്ഞു വാവ എത്തിയ സന്തോഷം പങ്കുവച്ച് നടന് പോസ്റ്റുമായി എത്തുകയാണ്. “എന്റേതായതില്‍ ഏറ്റവും മികച്ചത് നീയാണ്” എന്നുള്ള ക്യാപ്ഷനിൽ ആൺ കുഞ്ഞ് പിറന്ന സന്തോഷവും കുഞ്ഞുമായുള്ള ചിത്രവും പങ്കിടുകയാണ് താരം. താരത്തിനും പ്രിയതമക്കും ആശംസകളുമായി ആരാധകരും വിജയ്, വരദ, നൂബിന് ജോണി, ദീപന്, മീര നന്ദന്, ആതിര മാധവ്, പാര്‍വ്വതി വിജയ്, ശ്വേത മേനോന് എന്നിങ്ങനെ സെലിബ്രറ്റീസും എത്തി.