എൻ ഉയിർപ്പൂ സുധാപ്പൂ; ഹാപ്പി ബർത്ത് ഡേ എൻ തങ്കം, നൃത്തകുടുംബത്തിലെ കൊച്ചുബേബിക്ക് ആശംസകളുമായി സൗഭാഗ്യയും താരകല്യാണും.!! | Sowbhagya Venkitesh Daughter Birthday Of 3 Year
Sowbhagya Venkitesh Daughter Birthday Of 2 Year : സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരങ്ങളാണ് താര കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അമ്മയെപ്പോലെ മകൾ സൗഭാഗ്യയും നല്ലൊരു നർത്തകിയാണ്. ഇവർ പങ്കുവെക്കുന്ന പുത്തൻ വിശേഷങ്ങൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.
അർജുൻ സോമശേഖരൻ ആണ് സൗഭാഗ്യയുടെ ഭർത്താവ്. അമ്മ താര കല്യാണിന് മകളുടെ ഭർത്താവ് മാത്രമല്ല അർജുൻ, സ്വന്തം മകൻ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സൗഭാഗ്യക്കൊപ്പം അർജുനും വീഡിയോയിൽ സജീവമാകാറുണ്ട്. ഇവരുടെ ഒരേയൊരു മകളാണ് സുദർശന.
കൊച്ചു ബേബി എന്നാണ് സൗഭാഗ്യ മകളെ സ്നേഹത്തോടെ വിളിക്കുന്നത്. മകളുടെ വിശേഷങ്ങളും ഇവരുടെ യൂട്യൂബ് ചാനലിലെ പ്രധാന കണ്ടന്റ് ആണ്. സൗഭാഗ്യയെ പോലെ തന്നെ മകളും ഒരു താരമാണ്. ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെച്ച മറ്റൊരു വീഡിയോയാണ് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.
സുധാപ്പു എന്ന് ചെല്ലപ്പേരിട്ടു വിളിക്കുന്ന കൊച്ചു മിടുക്കി സുദർശനയുടെ പിറന്നാൾ ആഘോഷമാക്കി മാറ്റുകയാണ് കുടുംബം മുഴുവൻ ഇപ്പോൾ.നക്ഷത്ര പിറന്നാള്‍ എൻ ഉയിർപ്പൂ എന്നാണ് കൊച്ചു മകൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് കൊണ്ട് താരാകല്യാൺ കുറിച്ചത്.ഇതിനകം തന്നെ പിറന്നാൾ ആഘോഷവും വീഡിയോയും വൈറലാണ്