മധു സാറിന്റെ പിറന്നാളിന് ചേർന്നിരുന്ന് ആശംസകൾ നേർന്ന് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം… | Sooraj Sun Memories With Madhu Malayalam

Sooraj Sun Memories With Madhu Malayalam : മലയാളത്തിലെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സൂരജ് സൺ. ആരാധകർ ഇന്നും ഓർത്തു വെക്കുന്ന കഥാപാത്രമാണ് ‘പാടാത്ത പൈങ്കിളിയിലെ’ ആദ്യത്തെ ദേവ. ആദ്യ പരമ്പരയിലൂടെ തന്നെ താരത്തിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സാധിച്ചു. സ്വന്തം പേരിനേക്കാൾ ഉപരി ദേവ എന്ന കഥാപാത്രത്തിന്റെ പേരിൽ തന്നെയാണ് താരം അധികവും അറിയപ്പെടുന്നത്.

സീരിയലിൽ നിന്ന് പിൻവാങ്ങിയിട്ടും ആരാധകരുടെ പ്രിയപ്പെട്ട ദേവ തന്നെ ആണ് സൂരജ് സൺ. സീരിയലിൽ മികച്ച രീതിയിൽ മുന്നേറുമ്പോൾ ആയിരുന്നു പിൻമാറ്റം. ഇത് പ്രേക്ഷകരെ ഏറെ നിരാശപെടുത്തിയിരുന്നു. സൂരജ് വീണ്ടും ദേവ ആയി തിരിച്ച് എത്തണം എന്ന് ആണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. ഇപ്പോഴിതാ താരം മലയാളത്തിന്റെ എക്കാലത്തെയും ഗോഡ്‌ഫാതെർ ആയ മധു സാറിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം.

ഒരുപാട് താരങ്ങൾ ആശംസകൾ ഏകി എത്തിയിരുന്നു സോഷ്യൽ മീഡിയയിൽ. ഒപ്പം ഇതാ ഇപ്പോൾ സൂരജ്ഉം ആശംസകൾ ഏകി എത്തിയിരിക്കുകയാണ്. മധു സാറും ഒത്തുള്ള ഒരു ചിത്രം ആണ് താരം തന്റെ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. കസേരയിൽ ഇരിക്കുന്ന മധു സാറിനെ സൂരജ് ചേർത്ത് പിടിച്ചു കൊണ്ടുള്ള മനോഹരം ആയ ഒരു ചിത്രം കൂടിയാണത്. കമ്മന്റ് ബോക്സിൽ ആരാധകരുടെ പ്രവാഹമാണ്.

‘പ്രിയപ്പെട്ട മധു സാറിന് ഒരായിരം ജന്മദിനാശംസകൾ’ എന്ന കുറിപ്പടിയോടു കൂടി ആയിരുന്നു ചിത്രം ആരാധകർക്കിടയിൽ പങ്കുവെച്ചത്. ഒപ്പം മധു സാറിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതും ഒപ്പം നിന്ന് സംസാരിക്കുന്നതുമായ ഒരു വീഡിയോ കൂടി ഇൻസ്റ്റാഗ്രാം റീലിസ് ആയി താരം പങ്കുവെച്ചു. ‘നിറ കുടം തുളുമ്പില്ല’ എന്ന് തുടങ്ങുന്ന കുറിപ്പടിയോടു കൂടിയാണ് സൂരജ് വീഡിയോ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ സജീവം ആയ താരം ആരാധകർക്ക് ആയി തന്റെ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും പങ്കുവെക്കാറുണ്ട്.