ഇത് ന്യൂ ജെൻ ബസന്തി.!! ഒറിജിനൽ മാറി നിൽക്കും, അജ്ജാതി ഐറ്റം; കുറച്ച് മേക്കപ്പൊക്കെ ആകാമായിരുന്നെന്ന് ആരാധകർ.!! | Sneha Sreekumar Basanthi Look Video Viral

Sneha Sreekumar Basanthi Look Video Viral : സോഷ്യൽ മീഡിയയിൽ നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ വന്ന ഒരു റീൽ ആണ് ഇപ്പോ ചർച്ചാ വിഷയം.. കൊച്ചി ഇടപ്പള്ളയിൽ ഒക്കെ കാണുന്ന ഹിന്ദിക്കാരെ പോലെ വേഷമണിഞ്ഞ രണ്ടു പേര് മനോഹരമായി നൃത്തം ചെയ്യുന്ന റീൽ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരിക്കുന്നത്. എന്നാൽ റീൽ കണ്ടവർ ഈ മുഖം പരിചയമുണ്ടല്ലോ എന്ന് തോന്നി ഒരു തവണ കൂടി റീൽ കണ്ടപ്പോഴണ്

ട്വിസ്റ്റ്‌.. വിഡിയോയിൽ ഉള്ളത് മലയാളികളുടെ പ്രിയതാരം ആണെന്ന്, അതിനു നടിയുടെ അഭിനയമികവിനെ പുകഴ്ത്തുകയാണ് ആരാധകർ. വീഡിയോയിൽ കണ്ട നടി ആരാണെന്നു നിങ്ങൾക്കറിയാമോ? മഴവിൽ മനോരമയിലെ മറിമായം എന്നാ സീരിയലിലൂടെ പ്രേക്ഷരുടെ പ്രിയങ്കരി ആയ സ്നേഹ ശ്രീകുമാറും മാറിമായതിലേ മധുവും ആണ് റീൽസിൽ പ്രത്യക്ഷപ്പെടുന്നത്. നിരവധി

സാമൂഹിക പ്രശ്നങ്ങളെ ആക്ഷേപ ഹസ്യത്തിന്റെ മെമ്പോടിയോടെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുള്ള മറിമായത്തിന്റെ പുതിയ എപ്പിസോഡിന്റെ ഷൂട്ടിംഗിനിടയിൽ പങ്കുവെച്ച വീഡിയോ ആണെന്നാണ് ഹാഷ് ടാഗ്‌കളിൽ നിന്നും മനസിലാവുന്നത്. ഏറെ വ്യത്യസ്ത വിഷയങ്ങൾ നമുക്ക് മുന്നിൽ എത്തിക്കുന്ന മറിമായം ടീം ഇത്തവണ നാടോടികളുടെയും ടൂറിസ്റ്റുകകുടെയും കണ്ടുമുട്ടൽ ആണോ

വീഡിയോ ആക്കുന്നത് എന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. വീഡിയോയിലെ മേക്കപ്പ് കണ്ടു ആളെ മനസിലായില്ല എന്നും ഞെട്ടിച്ചു എന്നുമൊക്കെയുള്ള കമെന്റുകൾ ആണ് കിരൺ ബ്ലാക്ക് എന്ന അക്കൗണ്ട് പങ്കുവെച്ച വിഡിയോയിൽ നിറയുന്നത്. മാറിമായത്തിലെ മണ്ഡോദരി ആയി എത്തിയ സ്നേഹ വിവാഹം കഴിച്ചത് മാറിമായത്തിലൂടെ തന്നെ പ്രശസ്തനായ പ്രിയതാരം ശ്രീകുമാറിനെ ആയിരുന്നു.. ടീവി സീരിയലുകൾക്ക് പുറമെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്