ഇങ്ങേര് അൺപ്രെഡിക്ടബിൾ ഹീറോ എന്ന് പ്രേക്ഷകർ..!! ശിവനും അഞ്‌ജലിയും പുതിയ ജീവിതത്തിലേക്ക്… | Santhwanam Today

Santhwanam Today : കുടുംബപ്രേക്ഷകരുടെ പൾസറിഞ്ഞ പരമ്പരയാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് അവരുടെ സ്വന്തം കുടുംബത്തിലെ വിശേഷങ്ങൾ തന്നെയാണ്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ കണ്ട് ഏറെ സന്തോഷത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. ശിവജ്ഞലിമാർ അങ്ങനെ ഒന്നാകുകയാണ്. ഇത്‌ സ്വപ്നമല്ല, യാഥാർഥ്യം തന്നെ എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ പ്രൊമോ ചാനൽ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തറയിലെ കിടപ്പ് മതിയാക്കി കട്ടിലിലേക്ക് മാറാൻ ശിവേട്ടൻ ഒരുങ്ങിയപ്പോഴാണ് സ്വർഗത്തിലെ കട്ടുറുമ്പ് പോലെ കണ്ണനെത്തിയത്.

ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോയിൽ വീണ്ടും ശിവാഞ്ജലി പ്രണയത്തിന്റെ ആർദ്രമായ ചില രംഗങ്ങൾ കാണിക്കുകയാണ്. അഞ്ജുവിന്റെ മുടിയിഴകളിൽ പതിവ് പോലെ ശിവേട്ടൻ മുല്ലപ്പൂ അണിയിക്കുന്നതും നെറ്റിയിൽ സ്നേഹചുംബനം നൽകുന്നതും പ്രൊമോ വീഡിയോയിൽ ഉണ്ട്. കഴിഞ്ഞ എപ്പിസോഡിൽ അഞ്ജുവിന്റെ കവിളത്ത് ശിവേട്ടൻ നൽകിയ ചുംബനം ഏവരെയും ഞെട്ടിച്ചിരുന്നു. തന്റെ മാറോട് ചേർത്ത് അഞ്ജുവിനെ സ്നേഹം കൊണ്ട് വാരിപ്പുണരുകയാണ് ശിവേട്ടൻ. എന്തായാലും തീവ്രമായ ശിവാഞ്ജലി പ്രണയരംഗങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

അതേ സമയം ജയന്തിയുടെ അവസ്ഥ ഇനി പരിതാപകരം എന്ന് തന്നെ പറയേണ്ടി വരും. ജയന്തിയുടെ മുഖത്ത് നോക്കി അഞ്ജു ചോദിക്കാനുള്ളതെല്ലാം ചോദിക്കുന്നുണ്ട്. ഒടുവിൽ സാവിത്രി ജയന്തിയുടെ കരണത്തടിക്കുന്നതും പ്രൊമോയിൽ കാണാം. ജയന്തിയെ പെരുവഴിയിലേക്ക് ഇറക്കിവിടുകയാണ് സേതു. ഇത്‌ ജയന്തി അർഹിക്കുന്ന ശിക്ഷ തന്നെ എന്നാണ് പ്രേക്ഷകർ പറയുന്നത്.

സാവിത്രിയുടെ കൂടെ നിന്ന് ഇത്രയും വലിയ ചതി ചെയ്ത ജയന്തിക്ക് ഒരടിയിൽ ഒതുക്കുന്നത് കുറവായി പോകുമെന്നും പെരുവഴി തന്നെയാണ് അവർക്ക് കൊടുക്കേണ്ട ശിക്ഷ എന്നുമാണ് ഒരുകൂട്ടം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ജയന്തിയെ തൂത്തുവാരുന്ന മാസ് എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. ഒപ്പം ചുവരുകൾക്ക് പോലും നാണം വരുന്ന ശിവാഞ്ജലി പ്രണയത്തിന്റെ ദൃശ്യമധുരം നുകരാനും.

Watch Santhwanam Episodes