ഭർത്താവിന്റെ മനസ്സറിഞ്ഞ ഗായിക.!! പ്രിയപെട്ടവന് പിറന്നാൾ സർപ്രൈസുമായി സിത്താര കൃഷ്ണകുമാർ; കേക്ക് മുറിച്ച് ജന്മദിനാഘോഷം.!! | Sithara Krishnakumar Husband Birthday Celebration

Sithara Krishnakumar Husband Birthday Celebration : മലയാളികൾക്ക് എല്ലാകാലത്തും പ്രിയപ്പെട്ട താരമാണ് സിത്താര കൃഷ്ണകുമാർ. തൻറെ അനശ്വര ശബ്ദത്തിലൂടെ മലയാള സിനിമയെയും പിന്നണി ഗാനരംഗത്തെയും ധന്യമാക്കി തീർക്കുവാൻ സിതാരകൃഷ്ണകുമാറിന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാധിക്കുകയുണ്ടായി.

സിതാരയെപ്പോലെ തന്നെ താരത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. നാടൻപാട്ടും സിനിമാഗാനവും ഒക്കെ വ്യത്യസ്ത ശൈലിയിലും ഈണത്തിലും പാടാനുള്ള താരത്തിന്റെ കഴിവ് എല്ലാകാലത്തും പ്രശംസനീയമാണ്. മകൾ സായുവും സംഗീത ലോകത്ത് ചെറിയ രീതിയിലുള്ള ചുവടുവെപ്പുകൾ നടത്തിയപ്പോൾ സിതാരയുടെ ഭർത്താവ് സജീഷ് ഡോക്ടർ ആയി തന്റെ സാന്നിധ്യം ആരോഗ്യ മേഖലയിൽ രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞദിവസം സജീഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് സിതാര തൻറെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പല ഘട്ടത്തിലും സിതാരയ്ക്കൊപ്പം പൊതുവേദിയിൽ സജീഷും പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ തന്റെ പ്രിയതമന്റെ ജന്മദിനത്തോടനുബന്ധിച്ച് സിതാര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ ഏട്ടൻ ജീവിച്ചു തീർത്ത ജീവിത വഴികൾ ആദ്യ പാതിയും പകുതിയും എനിക്ക് കേട്ട് കേൾവി മാത്രമുള്ളതാണ്. എന്ന് തുടങ്ങുന്ന പോസ്റ്റിൽ മറ്റുള്ളവർ ആണെങ്കിൽ എല്ലാവരും കേൾക്കെ ഒരു വാഗ്ദാനവും താരം ഭർത്താവിന് നൽകുന്നുണ്ട്.

മറ്റുള്ളവർക്ക് മുൻപാകെ ഇത്തരത്തിൽ ഒരു വാക്കു നൽകുമ്പോൾ തനിക്ക് അത് ഒരിക്കലും തെറ്റിക്കാൻ കഴിയില്ല എന്നും സിത്താര പറയുന്നുണ്ട് എല്ലാ തീരുമാനങ്ങളും ഇഷ്ടങ്ങളും അദ്ദേഹത്തിൻറെതായി നടക്കട്ടെ എന്നും ഒരിക്കലും താൻ അതിനൊരു തടസ്സമാകില്ലെന്ന് ആണ് സിത്താരയ്ക്ക് ഭർത്താവിനോട് പറയാനുള്ളത്. അതോടൊപ്പം തന്നെ അദ്ദേഹത്തിൻറെ യാത്രകളും എഴുത്തും യാതൊരു തടസവും ഇല്ലാതെ മുന്നോട്ടു പോകട്ടെ എന്ന് സിതാര ആശംസിക്കുന്നുണ്ട്. ഒപ്പം സായുവും അച്ഛനും സജീഷും ഒന്നിച്ച് കേക്ക് മുറിക്കുന്ന വീഡിയോയും സിത്താര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് സജീഷിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെ സ്വന്തമാകുന്ന കൂട്ടുകാരി നിന്റെ യാത്ര മുന്നോട്ട് തുടരുക, മരണം വരെ കൂടെയുണ്ടാകും എന്ന മറുപടിയും സജീഷ് സിത്താരയുടെ പോസ്റ്റിനു നൽകിയിട്ടുണ്ട്.