ഗായിക ദുർഗ വിശ്വനാഥ് വീണ്ടും വിവാഹിതയായി; പുതിയൊരു ജീവിതം എവിടെ തുടങ്ങുന്നു. വിവാഹ വേദിയിൽ മകളെ ചേർത്തു നിർത്തി താരം.!! | Singer Durga Viswanath Wedding
Singer Durga Viswanath Wedding : മലയാള സിനിമ ഇൻഡസ്ട്രിയൽ പ്ലേബാക്ക് സിംഗർ ആയി അറിയപ്പെടുന്ന വ്യക്തിയാണ് ദുർഗ വിശ്വനാഥ്. ദുർഗ വിശ്വനാഥ് പുനർവിവാഹിതയായ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പുലർച്ചെയായിരുന്നു വിവാഹം.
കണ്ണൂർ സ്വദേശിയായ ഋജുവാണ് ദുർഗയുടെ കഴുത്തിൽ താലി ചാർത്തിയത്. വരൻ ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തവർ. പച്ച കാഞ്ചീപുരം പട്ട് സാരിയിൽ സിംപിൾ ലുക്കിലാണ് ദുർഗ വിവാഹ മണ്ഡപത്തിലേക്ക് എത്തിയത്. വിവാഹശേഷമുള്ള സ്നേഹവിരുന്ന് വേദിയിൽ മകളെ ചേർത്തുപിടിച്ചു നിൽക്കുന്ന ദുർഗയെ ദൃശ്യങ്ങളിൽ നമുക്ക് കാണാനാകും.
ഏതാനും ദിവസങ്ങൾക്കു മുൻപ് ദുർഗയുടെ സേവ് ദ് ഡേറ്റ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു, ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കൂടാതെ മൈലാഞ്ചി ചാർത്തിയ കൈകളുടെ ചിത്രവും താരം പങ്കുവച്ചു. എന്നാൽ വിവാഹം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും ദുർഗ നടത്തിയിരുന്നില്ല. വിവാഹശേഷം ദുർഗ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് നിരവധി പേരാണു ദുർഗയ്ക്കും വരൻ ഋജുവിനും വിവാഹമംഗളാശംസകൾ നേർന്നു രംഗത്തെത്തുന്നത്.
കണ്ണൂർ സ്വദേശിയായ ഋജു ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്. കല്യാണങ്ങളുടെ മാസമായ സെപ്റ്റംബറിൽ ഒട്ടനവധി സെലിബ്രിറ്റി ഇൻഫ്ലുവൻസർ ബാഗ്രൗണ്ടുകൾ ഉള്ള വ്യക്തികളാണ് പരസ്പരം വിവാഹം കഴിച്ചത്. ഉപ്പും മുളകിലെ മുടിയൻ, ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ ഗ്രീഷ്മ ബോസ്, സിനിമാതാരം ശ്രീവിദ്യ, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ എന്നിങ്ങനെ ഒട്ടനവധി സെലിബ്രിറ്റി വിവാഹങ്ങൾ ഈ മാസം നടന്നു.