ഞങ്ങളുടെ മകൾക്ക് ഇന്ന് ചോറൂണ്; അച്ഛന്റെ മടിയിൽ ഇരുന്നു ആദ്യ മധുരം നുണഞ്ഞ് കുഞ്ഞു റൂഹി, സന്തോഷം പങ്കുവെച്ച് നടൻ സിജു വിൽസൺ.!! | Siju Wilson Daughter Ruhi Choroonu Ceremony

Siju Wilson Daughter Ruhi Choroonu Ceremony : ഒരു നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സിജുവിൻസൺ. കുറച്ചു കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സിജു വിൽ‌സൺ. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ജസ്റ്റ് ഫൺ ചുമ്മാ എന്ന പരിപാടിയിലൂടെയാണ് സിജു പ്രേക്ഷകശ്രദ്ധ നേടുന്നത്. നേരം, പ്രേമം, ഹാപ്പി വെഡിങ്, കട്ടപ്പനയിലെ ഋതിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, പത്തൊൻപതാം നൂറ്റാണ്ട് എന്നിവ ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്.

2017 ലാണ് ഇദ്ദേഹം വിവാഹിതരാകുന്നത്. ശ്രുതിയാണ് ഭാര്യ. ഈ ദമ്പതികളുടെ മൂത്ത മകളുടെ പേരാണ് മെഹർ. 2021 ലാണ് മെഹർ ജനിക്കുന്നത്. ഇപ്പോഴിതാ താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഈയടുത്താണ് ഇരുവർക്കും രണ്ടാമത് ഒരു പെൺ കുഞ്ഞു കൂടി പിറന്നത്. കുഞ്ഞിന്റെ പേര് ആഴ്ചകൾ മുൻപ് നടൻ വെളിപ്പെടുത്തിയിരുന്നു. മെഹറിന്റെ കുഞ്ഞനുജത്തിയുടെ പേര് റൂഹി എന്നാണെന്നും ആണ് താരം പങ്കുവെച്ച ചിത്രത്തിനൊപ്പം ഔദ്യോഗിക പേജിൽ കുറിച്ചത്.

കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും താരം ഷെയർ ചെയ്തിരുന്നു. ഇപ്പോൾ പൊന്നോമനയുടെ ചോറൂണ് ചടങ്ങ് നടത്തിയ സന്തോഷവുമായി എത്തുകയാണ് സിജു.റൂഹി ചോറൂണ് ചടങ്ങും കൂടാതെ താരം കുടുംബവുമായി സന്തോഷം പങ്കിടുന്ന ചിത്രങ്ങളും പോസ്റ്റിൽ കാണാം.