ഞങ്ങളുടെ ടീം നാളായി; നടൻ സിജു വിൽസന് പെൺകുഞ്ഞ്, വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് താരം.!! | Siju Wilson Blessed With Baby Girl

Siju Wilson Blessed With Baby Girl : നടൻ സിജു വിൽസന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി. രണ്ടാമതായി ഒരു മകൾ പിറന്ന സന്തോഷത്തിലാണ് അച്ഛൻ സിജു അമ്മ ശ്രുതിയും. നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു വിൽസൺ.

നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്. പ്രേമത്തിലെ ഒരു സീനു കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സിജുവിനെ സാധിച്ചു. കൂടാതെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച വാസന്തിയുടെ നിർമ്മാതാവും സിജു വിൽസൺ ആണ്.

ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു അവതരിപ്പിച്ചു. ഈയിടെ ഹിറ്റായ ബിഗ് ബഡ്ജറ്റ് സിനിമ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ’ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര കഥാപുരുഷനെ സിജു അതിഗംഭീരമായി അവതരിപ്പിച്ചു. 2017 മെയ് 28 ന് കൊച്ചിയിൽ വച്ചാണ് സിജു വിൽസൺ തൻ്റെ ദീർഘകാല കാമുകിയായ ശ്രുതിയെ വിവാഹം കഴിച്ചത്. ശ്രുതി ഇൻസ്റ്റഗ്രാമിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും വളരെ ആക്റ്റീവ് ആയ വ്യക്തിയാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും അവർക്കുണ്ട്. വിവാഹത്തിനുശേഷം ആദ്യ മകൾ ജനിച്ചു, മെഹർ എന്നാണ് അവളുടെ പേര്. സിജുവിന്റെയും ഭാര്യ ശ്രുതിയുടെയും ഇൻസ്റ്റാഗ്രാമിലും മറ്റും നിറഞ്ഞ് നിൽക്കുന്ന താരമാണ് മെഹർ. അതുകൊണ്ട് സിജുവിനെ അറിയാവുന്ന മലയാളികൾക്ക് മകൾ മെഹറിനെയും പരിചയമുണ്ടാകും.

ഇപ്പോഴിതാ മെഹറിന് ഒരു സഹോദരി കൂടി. കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിൽ ഭാര്യക്കും ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള സിജുവിന്റെ പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ‘പത്തൊമ്പതാം നൂറ്റാണ്ട് സിനിമ നടക്കുന്ന സമയത്ത് ഭാര്യ ശ്രുതി ഗർഭിണിയാണ്. മിക്കപ്പോഴും അടുത്തുണ്ടാവില്ല. പക്ഷേ എന്നെ ഒത്തിരി മനസ്സിലാക്കുന്ന ഭാര്യ ആയതുകൊണ്ടു തന്നെ അവർക്കതു മാനേജ് ചെയ്യാനായി. ജീവിതത്തിലെ ചില മനോഹരമായ നിമിഷങ്ങൾ സിനിമാത്തിരക്കിൽ നഷ്ടപ്പെട്ട് പോയിട്ടുണ്ട്’ എന്ന് സന്തോഷത്തോടെ സിജു പറയുന്നു. പുതിയ അതിഥി കൂടിയായതോടെ കുടുംബത്തിന് സന്തോഷം ഇരട്ടിച്ചേയുള്ളൂ.