പങ്കിടലിന്റെ സന്തോഷം സാപ്പി കുട്ടനൊപ്പം.!! ക്രിസ്മസ് ആഘോഷിച്ച് സിദ്ധിഖ് കുടുംബം; അനിയനെ ചേർത്ത് പിടിച്ച് അമൃതയും ഷഹീനും.!! | Sidhique Christmas Celebration

Sidhique Christmas Celebration : മലയാള സിനിമയിലെ ഓൾ ഇനി ഓൾ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന താരമാണ് സിദ്ധിഖ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് കോമഡി ചിത്രമായ ഇൻ ഹരിഹർ നഗറിലൂടെയാണ് താരം മുൻനിര നായകന്മാർക്കൊപ്പം എത്തിയത്. പിന്നീട് നായകനായും വില്ലനായും സഹതാരമായും എല്ലാം താരം സ്‌ക്രീനിൽ നിറഞ്ഞാടുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്. ഏത് വേഷവും

ഇണങ്ങുന്ന ചുരുക്കം ചില നായകന്മാരിൽ ഒരാളാണ് സിദ്ധിഖ്‌ എന്ന് തന്നെ വേണം പറയാൻ. സിദ്ധിഖിന്റെ അഭിനയ ജീവിതം പരിശോദിച്ചാൽ ഇത്രക്ക് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത മറ്റൊരു താരം ഉണ്ടോ എന്ന് തന്നെ സംശയമാണ്.ഏത് വേഷമായാലും ഏറ്റവും മനോഹരമായി ചെയ്യും എന്നൊരു പ്രത്യേകത കൂടിയുണ്ട് താരത്തിന്. മൂന്ന് മക്കളാണ് സിദ്ധിഖിനുള്ളത്. മക്കളിൽ ഒരാളായ ഷഹീൻ മാത്രമാണ് സിനിമയിലേക്ക്

വന്നത്.മലയാളത്തിൽ ഇത് വരെ 300 സിനിമകളിൽ അഭിനയിച്ച താരം രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം നിർമിച്ചു കൊണ്ട് സിനിമ നിർമ്മാണ രംഗത്തേക്കും കാലെടുത്തു വെച്ചു.മികച്ച ഒരു ഗായകൻ കൂടിയായ താരം ദൂരദർശനിലെ സല്ലാപം കൈരളിയിലെ സിംഫണി എന്നീ സംഗീത പരിപാടികളിൽ അവതാരകനായും തിളങ്ങി. സീനയാണ് സിദ്ധിഖിന്റെ ഭാര്യ.ഷഹീൻ, ഫർഹീൻ, റഷീൻ എന്നിങ്ങനെ 3

മക്കളാണ് സിദ്ധിഖിനുള്ളത്. പത്തേമാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഷഹീൻ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ വലിയൊരു സുഹൃത് വലയം ഉള്ളയാളാണ് സിദ്ധിഖ്‌.കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു ആൾ കൂടിയാണ് സിദ്ധിഖ്‌.ഇപോഴിതാ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രം പങ്ക് വെച്ചിരിക്കുകയാണ് ഷഹീൻ. മനോഹരമായ ക്രിസ്മസ് അലങ്കാരങ്ങൾക്കിടയിൽ സഹോദരങ്ങൾ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് ഷഹീൻ പങ്ക് വെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിനും കുടുംബത്തിനും. ആശംസകളുമായി എത്തിയത് ഈയടുത്താണ് ഷഹീന്റെ വിവാഹം കഴിഞ്ഞത് ഡോ. അമൃത ദാസിനെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.