വിഷ്ണുവിന്റെ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞ് ലാലേട്ടൻ.!! ഇത് നേരുള്ള സ്നേഹത്തിന്റെ വിജയം; ആരാധകനൊപ്പം കേക്ക് മുറിച്ച് സ്നേഹം പങ്കിട്ട് മോഹൻലാൽ.!! | Mohanlal Cutting Cake With Fan Boy Vishnu In Neru Movie Success Celebration

Mohanlal Cutting Cake With Fan Boy Vishnu In Neru Movie Success Celebration : 2023 പുറത്തിറങ്ങിയ ജിത്തു ജോസഫ് ചിത്രം നേര് ബിഗ് ബോക്സ് ഓഫീസ് ഹിറ്റായതോടെ നേരിന്റെ സക്സസ് സെലിബ്രേഷനും ആരംഭിച്ചു. സക്സസ് സെലിബ്രേഷന്റെ ഭാഗമായി നടന്ന കേക്ക് മുറിക്കൽ സെറിമണിയിലാണ് മോഹൻലാൽ ആരാധകൻ കൊല്ലം വിഷ്ണു പങ്കെടുത്തത്. കാഴ്ച പരിമിതനായ വിഷ്ണു നേര് കാണുകയും നേരിനെക്കുറിച്ച് റിവ്യൂ പറയുകയും

ചെയ്തത് സോഷ്യൽ മീഡിയയിൽ വളരെ വലിയ ഹിറ്റായിരുന്നു. മോഹൻലാലിന്റെ അടിപൊളി അഭിനയത്തെക്കുറിച്ചും മറ്റ് സഹ അഭിനേതാക്കളായ സിദ്ദിഖിന്റെയും അനശ്വര രാജന്റെയും മികവുറ്റ അഭിനയത്തെക്കുറിച്ചും വിഷ്ണു വാചാലനാവുകയുണ്ടായി. മോഹൻലാൽ നേരിട്ട് വിഷ്ണുവിനെ കാണണമെന്ന് ആഗ്രഹം പറഞ്ഞതിന് പിന്നാലെ നേരിന്റെ സക്സസ് പാർട്ടിയിൽ വിഷുവിനെയും പങ്കെടുപ്പിച്ചു. കുറെ

തമാശകളും കളിയും ചിരിയും ഒക്കെയായി ആഘോഷങ്ങൾ ഗംഭീരമായി നടന്നു. മോഹൻലാലിന്റെ അടുത്തുനിന്ന് കൈപിടിച്ച് സംസാരിക്കുകയും സിനിമയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും കഥാപാത്രങ്ങളുടെ അഭിനയമികവിനെ കുറിച്ചുമൊക്കെ വിഷ്ണു എല്ലാവരോടുമായി പങ്കുവെച്ചു. അതിനുശേഷം മോഹൻലാലിന്റെ കൂടെ വിഷ്ണു കേക്ക് മുറിക്കുകയും വിഷ്ണുവിന് മോഹൻലാൽ കേക്ക് വായിൽ വച്ച്

കൊടുക്കുകയും തിരിച്ച് വിഷ്ണു കേക്ക് പങ്കിടുകയും കൂടി ചെയ്തപ്പോൾ ചടങ്ങുകൾ മംഗളമായിപരി അവസാനിച്ചു. മോഹൻലാലിന്റെ ഹമ്പിളായ പേഴ്സണാലിറ്റിയെക്കുറിച്ചും ആരാധകരോടുള്ള സ്നേഹം നിറഞ്ഞ മനോഭാവത്തെക്കുറിച്ച് ഒക്കെ ഫാൻസ് കമന്റ് ബോക്സിൽ എഴുതുന്നുണ്ട്. വളരെ നിഷ്കളങ്കനായി ചിരിക്കുന്ന കാഴ്ച പരിമിതി ഉണ്ടെങ്കിൽ പോലും ഒരു ദൃശ്യകലയായ സിനിമ കണ്ട് ആസ്വദിക്കുകയും അതിനെ ഇത്രമാത്രം സ്നേഹിക്കുകയും ചെയ്യുന്നത് സന്തോഷകരമാണ്. മോഹൻലാലിന്റെ ഗംഭീര തിരിച്ചുവരവ് എന്ന് വിശേഷിപ്പിക്കുന്ന അഭിനയം കാഴ്ചവച്ച സിനിമയാണ് നേര്. ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബർ 21ന് റിലീസ് ചെയ്യപ്പെട്ട നേര്, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണ നിർവഹിച്ചിരിക്കുന്നത്. വിജയ് വിഷ്ണു മ്യൂസിക് സംവിധാനം ചെയ്ത സിനിമയ്ക്ക് ഇതിനോടകം നല്ല പ്രതികരണങ്ങളും മികച്ച റിവ്യൂകളുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ദൃശ്യത്തിനും കൂമനുമൊക്കെ ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര്.