പ്രസവത്തിനു ശേഷം ഏറ്റവും സങ്കടപെടുത്തിയ സംഭവം; ശീതൾ എൽസ വീണ്ടും ആശുപത്രിയിൽ, വീഡിയോ പങ്കുവെച്ച് ശീതളും വിനുവും.!! | Sheethal Elzha Hospitalized After Delivery
സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ പ്രിയ താരം ആയി മാറിയ യൂട്യൂബർ ആണ് ശീതൾ. സോഷ്യൽ മീഡിയ താരങ്ങളായ ശീതൾ. ശീതളും ഭർത്താവ് വിനുവും ചേർന്ന് നിരവധി വീഡിയോകൾ ആണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാറുള്ളത്. മികച്ച കണ്ടെന്റുകൾ ഉള്ള വീഡിയോ ചെയ്യുന്നതിൽ മുൻപന്തിയിലാണ് ഇരുവരും.
കപ്പിൾ വ്ലോഗ്ഗുകളും ഡാൻസ് വീഡിയോകളും തമാശ കലർന്ന കണ്ടന്റുകളും ഒക്കെയായി ഇരുവരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ടിക് ടോക്കിൽ ആണ് ശീതൾ ആദ്യം വീഡിയോ ചെയ്ത് തുടങ്ങിയത്. ശാരിക് എന്ന കൺടെന്റ് ക്രിയേറ്ററിനൊപ്പം ആണ് താരം ആദ്യം വീഡിയോ ചെയ്ത് തുടങ്ങിയത്. ടിക് ടോകിൽ സീനിയർ എന്ന വീഡിയോ സീരിസ് ചെയ്തത്തോടെയാണ് ഇരുവരും കൂടുതൽ ശ്രദ്ധിക്കപെട്ടത്. തുടർന്ന് ഇവരുടെ ജോഡി ടിക് ടോക് ആരാധകർ ഏറ്റെടുക്കുകയായിരുന്നു.
വളരെ മനോഹരമായ നിരവധി റൊമാന്റിക് വീഡിയോകൾ ഇവരുടേതായി പുറത്ത് വരുകയും ആളുകൾ അത് ഇരു കയ്യോടെയും സ്വീകരിക്കുകയും ചെയ്തു. പിന്നീട് ശീതളിന്റെ വിവാഹം കഴിഴിയുകയും. ടിക് ടോക് ബാൻ ചെയ്തതോടെ യൂട്യൂബ് ചാനൽ തുടങ്ങിയ ശീതൾ യൂട്യൂബിൽ വളരെ ആക്റ്റീവ് ആകുമായിരുന്നു പിന്നീട്. ശീതൾ എൽസ ഒഫീഷ്യൽ എന്ന താരത്തിന്റെ യൂട്യൂബ് ചാനലിൽ പതിമൂവായിരത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്.
പ്രാങ്ക് വീഡിയോകളും ഡാൻസ് വീഡിയോകളും ഡെയിലി വ്ലോഗ്ഗുകളും അടക്കം എല്ലാ ടൈപ്പ് വീഡിയോകളും ശീതളിന്റെ ചാനലിൽ ഉണ്ട്. ഈയടുത്താണ് ഇവർ ഇരുവർക്കും ഒരു കുഞ്ഞു ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം ശീതൾ തന്റെ ചാനലിലൂടെ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ പനി കൂടിയിട്ട് രാവിലെ 3 മണിക്ക് ഹോസ്പിറ്റലിൽ പോകുന്ന വീഡിയോ ആണ് താരം പങ്ക് വെച്ചത്. ഒരുപാട് ഹോം റെമഡി ഒക്കെ നോക്കിയിട്ടും കുറയാത്തത് കൊണ്ടാണ് ഹോസ്പിറ്റലിൽ പോകുന്നതെന്നാണ് താരം പറയുന്നത്. പ്രസവശേഷം ഏറെ ദുഖിപ്പിച്ച ഒരു സംഭവം എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്ക് വെച്ചത്.