തല കുടുംബത്തിൽ വീണ്ടും വിശേഷം!! മക്കളോടൊപ്പം ആഘോഷവുമായി അജിത്തും ശാലിനിയും; മാമാട്ടിക്കുട്ടിയുടെ ചിത്രങ്ങൾ വൈറൽ… | Shalini Ajith Kumar Post The Soul Is Healed By Being With Children Viral Malayalam

Shalini Ajith Kumar Post The Soul Is Healed By Being With Children Viral Malayalam : നിരവധി മലയാള സിനിമകളിലൂടെയും തമിഴ് സിനിമകളിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് ശാലിനി. ബാലതാരമായി ആണ് താരം സിനിമയിലേക്ക് കടന്നുവന്നത്. 80 കളിലെ ചിത്രങ്ങളിലെ സജീവ സാന്നിധ്യം എന്ന് താരത്തെ വിശേഷിപ്പിക്കാം. ബാലതാരമായി അഭിനയിച്ചതിനുശേഷം സിനിമയിൽ നിന്നും ഒരു ഇടവേളയെടുത്ത് 1997 ൽ മലയാളികൾക്കു മുൻപിൽ നായികയായി താരം അവതരിച്ചു.

രണ്ടായിരത്തിലാണ് താരം സിനിമ നടൻ അജിത്തിനെ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം സിനിമാലോകത്ത് പിന്നീട് ശാലിനി തന്റെ കയ്യൊപ്പ് ചാർത്തിയിട്ടില്ല. എങ്കിലും പ്രേക്ഷകർക്ക് ഇപ്പോഴും പ്രിയങ്കരിയാണ് താരം. തന്റെ സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി ശാലിനി പങ്കുവയ്ക്കാറുണ്ട്. ശാലിനിക്കും അജിത്തിനും രണ്ടു കുട്ടികളാണ്. താരത്തിന്റെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് അനിയത്തിപ്രാവ്.

കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. ഈ സിനിമയിലെ മിനി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും ഓർക്കുന്നു. നക്ഷത്ര താരാട്ട്, കൈകുടന്ന നിലാവ്, സുന്ദരകില്ലാടി, പ്രേം പൂജാരി, അമർക്കളം, നിറം അലൈപായുതേ, എന്നിവയെല്ലാം താരം അഭിനയിച്ച പ്രേക്ഷകപ്രീതി നേടിയ സിനിമകളാണ്. ഇപ്പോൾ ഇതാ തന്റെ കുടുംബത്തോടൊപ്പം ഉള്ള മറ്റൊരു ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. താരം കുടുംബത്തോടൊപ്പം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങൾ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്.

ഇതിനൊപ്പം തന്നെ മക്കളോടൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴും മോഡേൺ ലുക്കിൽ സ്റ്റൈലിഷ് ആയി തന്നെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. അനൗഷ്കയും മകൻ അദ്വിക്കും ആണ് ഇവരുടെ മക്കൾ. കുടുംബത്തോടൊപ്പം മൈതാനത്ത് നിന്നും താരം ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചേർത്തിട്ടുണ്ട്. ഇതിന്റെ താഴെ the soul is healed by being with children എന്ന് ചേർത്തിരിക്കുന്നു. കൂടാതെ മറ്റൊരു ചിത്രത്തിൽ അജിത്തിനും മക്കൾക്കുമൊപ്പം മോഡേൺ ലുക്കിൽ നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് ഉള്ളത്. താരം പങ്കുവെച്ച രണ്ടു ചിത്രവും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അതിനാൽ തന്നെ നിരവധി കമന്റ്കളും ഈ ചിത്രങ്ങൾക്ക് താഴെ വന്നിട്ടുണ്ട്.

Rate this post